ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സേവനത്തിന് ഓണറേറിയം നല്‍കും.

*ലീഗല്‍ വളണ്ടിയര്‍ നിയമനം*
Date: 29/10/2021

കണ്ണൂർ:
ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവല്‍ക്കരണം, ബദല്‍ തര്‍ക്ക പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുകയാണ് ഇവരുടെ ചുമതല. അപേക്ഷകര്‍ 10ാം ക്ലാസ് പാസായിരിക്കണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, എന്നിവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കും. സേവനത്തിന് ഓണറേറിയം നല്‍കും. അപേക്ഷാഫോറം തലശ്ശേരിയിലെ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസ്, കണ്ണൂര്‍- തളിപ്പറമ്പ് താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണില്‍ ഓഫീസുമായി ബന്ധപ്പെടുന്നവര്‍ക്ക് അപേക്ഷാ ഫോറം വാട്‌സ് ആപ്പ്, മെയില്‍ മുഖേന അയച്ച് നല്‍കും. അപേക്ഷകന്റെ ഫോട്ടാ സഹിതം നവംബര്‍ 30 വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിലവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വീണ്ടും അപേക്ഷ നല്‍കണം. നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് അഭിമുഖത്തിന് മുമ്പ് തിരിച്ചേല്‍പ്പിക്കണം.
➖️➖️➖️➖️➖️➖️➖
കടപ്പാട്: *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*