Pages

*പാർപ്പിടാവശ്യത്തിനുള്ള ഫ്ലാറ്റ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാമോ?*


പാർപ്പിടാവശ്യത്തിനുള്ള അപ്പാർട്ട്മെന്റുകൾ താമസത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിധേയമല്ല.

താമസത്തിനായി പണിതിട്ടുള്ള അപ്പാർട്ട്മെന്റിന്റെ ആധാരത്തിലെ വ്യവസ്ഥകൾ പാലിക്കുവാൻ ആധാര ഉടമയും പിന്തുടർച്ചാവകാശിയും ബാധ്യസ്ഥരാണ്.

ഹൗസിങ് ബോർഡ് ആക്ട്, കേരള അപ്പാർട്ട്മെന്റ് ഓണർഷിപ്പ് ആക്ട് എന്നിവയെല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്. താമസ ആവശ്യത്തിനായി അപ്പാർട്ട്മെന്റ് വാങ്ങുകയും, വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുമ്പോൾ നിലവിലുള്ള താമസക്കാരുടെ സ്വകാര്യതയും സുരക്ഷയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
....................................................................
*ഫ്ലാറ്റിൽ താമസം ഇല്ലായെന്ന കാരണത്താൽ Common Expense ൽ നിന്നും ഒഴിവാകുവാൻ സാധിക്കുമോ?*

കേരള അപ്പാർട്ട്മെന്റ് ഓണേഴ്സ് ആക്ട് സെക്ഷൻ 17 പ്രകാരം, ഒരിക്കൽ ഫ്ലാറ്റിന്റെ ഉടമസ്ഥനായി കഴിഞ്ഞാൽ, പൊതു ചെലവിലേക്കുള്ള വിഹിതം കൊടുക്കുവാൻ ബാധ്യസ്ഥനാണ്.
..............................................