Pages

*പഞ്ചായത്തുകൾ ഇനി രണ്ട് തരം ; സർക്കാർ വിജ്ഞാപനമിറക്കി*


30-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഗ്രാമപ്പഞ്ചായത്തുകളെ നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ടായി തിരിച്ചു. കേരള പഞ്ചായത്ത് കെട്ടിട ചട്ടം അനുസരിച്ചാണ് കാറ്റഗറി എ-യും ബി-യുമായി തിരിച്ച് വിജ്ഞാപനമിറക്കിയത്. ആകെയുള്ള 941 പഞ്ചായത്തുകളില്‍ നഗരസ്വഭാവമുള്ള 398 പഞ്ചായത്തുകള്‍ എയിലും ബാക്കിയുള്ളവ ബിയിലും ഉള്‍പ്പെടും. 2019-ലെ സി.ആര്‍.സെഡ് വിജ്ഞാപനമനുസരിച്ച് തയാറാക്കുന്ന തീരപരിപാലന പദ്ധതിയില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ക്ക് ഇളവു ലഭിക്കുന്നതിന് വേണ്ടിയാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങളുള്ള സി.ആര്‍.സെഡ് 3 ബാധകമായ 175 പഞ്ചായത്തുകള്‍ കാറ്റഗറി എയില്‍ ഉണ്ട്. ഇവയെ ഇളവുകളുള്ള സി.ആര്‍.സെഡ് രണ്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വികസനാവശ്യത്തിനുള്ള ആസൂത്രണത്തിന് (സ്പെഷല്‍ പ്ലാനിങ്) വേണ്ടിയാണ് തരംതിരിവെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*