31-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സ്കൂള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റം.
പ്ലസ് ടു രാവിലെ 8 മുതല്‍ 11 വരെയായിരിക്കും. രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും.
പ്രീപ്രൈമറി- കിളിക്കൊഞ്ചല്‍ രാവിലെ 11നാണ്. എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും ഒന്‍പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചയ്ക്ക് 12.30 മുതലും സംപ്രേഷണം ചെയ്യും.
ഉച്ചയ്ക്ക്ശേഷമാണ് ഒന്നു മുതല്‍ ഏഴുവരേയും പത്തിന്റെയും ക്ലാസുകള്‍. ഉച്ചയ്ക്ക് 2, 2.30, 3, 3.30, 4, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസ് വൈകിട്ട് 5.30 മുതല്‍ 7.00 വരെ. പത്തിലെ 3 ക്ലാസുകളും അടുത്ത ദിവസം രാവിലെ 6.30 മുതല്‍ പുനഃസംപ്രേഷണം.
കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ തൊട്ടടുത്ത ദിവസം മുഴുവന്‍ ക്ലാസുകളുടെ പുനഃസംപ്രേഷണമുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 8 മുതല്‍ 9.30 വരെ പത്താം ക്ലാസും വൈകിട്ട് 3.30 മുതല്‍ 6.30 വരെ പ്ലസ് ടു ക്ലാസുകളും. എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് ഒന്നിനും 2 മണിയ്ക്കും ആയിരിക്കും. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകാര്‍ക്ക് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ രണ്ടാം ചാനലില്‍ തുടര്‍ച്ചയായി രാവിലെ 9.30 മുതല്‍ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.
➖️➖️➖️➖️➖️➖️➖
കടപ്പാട്: *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*