Pages

*റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച മുതൽ; സീസൺ ടിക്കറ്റുകൾ അനുവദിക്കും*


04-Oct-2021

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ റിസർവേഷനില്ലാത്ത തീവണ്ടികൾ ബുധനാഴ്ച ഓടിത്തുടങ്ങും. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസൺ ടിക്കറ്റുകൾ അനുവദിക്കും. എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും. തീവണ്ടികൾ നിർത്തിവെച്ച മാർച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഈ വണ്ടികളിൽ ഉപയോഗിക്കാം. ദീർഘദൂര എക്സ്പ്രസുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളിലെ റിസർവേഷൻ തുടരും. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വിശ്രമമുറികൾ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*