*സ്വീകരിച്ചത് കൊവിഷീല്‍ഡ്, കൊവിഡ് അതിജീവിച്ചത് വാക്സിന്‍ മൂലം: യുഎൻ സെഷൻ പ്രസിഡന്റ്*


03-Oct-2021

ഇന്ത്യൻ വാക്സീനായ കൊവിഷീൽഡാണ്(Covishield Vaccine) താൻ സ്വീകരിച്ചതെന്ന് യുഎൻ ജനറൽ അസംബ്ലിയുടെ 76മത് സെഷൻ പ്രസിഡന്റ് അബ്ദുള്ള ഷാഹിദ് (President of the 76th session of the UN General Assembly Abdulla Shahid).കൊവിഷീൽഡ് സ്വീകാര്യമാണോ അല്ലയോ എന്ന് എത്ര രാജ്യങ്ങൾ പറയുമെന്ന് അറിയില്ല. പക്ഷേ ഒരു വലിയ ഭാഗം രാജ്യങ്ങൾക്ക് കൊവിഷീൽഡ് ലഭിച്ചു.അതിൽ രണ്ട് ഡോസ് തനിക്കും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

മാലി(Male) ദ്വീപ് സ്വദേശിയാണ് അബ്ദുള്ള ഷാഹിദ്. ബ്രിട്ടീഷ് സ്വീഡിഷ് ഫാമസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാ സെനക്ക പൂനെ അടിസ്ഥാനമാക്കിയുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കൊവിഷീല്‍ഡ് നിര്‍മ്മിച്ചത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വാക്സിനുകള്‍ മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കേണ്ടത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സെഷൻ പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്.

താന്‍ വാക്സിനെടുത്താണ് അതിജീവിച്ചത് എന്നാല്‍ ഈ വിഷയത്തില്‍ മെഡിക്കല്‍ രംഗത്തുള്ളവരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 66 ദശലക്ഷം വാക്സിനാണ് ഇന്ത്യ 100ഓളം രാജ്യങ്ങളിലേക്ക് നല്‍കിയത്. ഇത്തരത്തില്‍ വാക്സിന്‍ ലഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് മാലി ദ്വീപ്. ജനുവരി മാസത്തില്‍ ഒരുലക്ഷം വാക്സിനാണ് ഇന്ത്യ മാലിയിലേക്ക് അയച്ചത്. 3.12 ലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യയില്‍ നിന്നും മാലിക്ക് ലഭിച്ചത്. 

നേരത്തെ കൊവിഷീല്‍ഡിനെ അംഗീകരിക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നു. ഇത് ഏറ ചര്‍ച്ച ചെയ്യപ്പെട്ടതിന് ശേഷമാണ് ബ്രിട്ടന്‍ നിലപാടില്‍ ഇളവുകള്‍ വരുത്തിയത്. എങ്കിലും കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്‍റൈന്‍ വേണമെന്ന് ബ്രിട്ടന്‍ നയം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബ്ദുള്ള ഷാഹിദിന്‍റെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. 
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*