ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനികളുടെ നവീകരണവും, ആധുനിക വത്കരണവും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയെന്നാണ് കേസ്.
സംഭവത്തില്‍ കൂടുതല്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് സിബിഐ. ഇപ്പോള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളവരെ സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേ സമയം അറസ്റ്റിലായ ഉദ്യോഗസ്ഥന്‍റെ വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല.
കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് സിബിഐ. ദില്ലിയിൽ ഉൾപ്പെടെ 19 ഇടങ്ങളിൽ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. .
കടപ്പാട് : ഏഷ്യനെറ്റ് ന്യൂസ്