13-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
പരമാവധി ശിക്ഷ പ്രതിക്ക് നൽകുമെന്നായിരുന്നു പ്രതീക്ഷ, വിധിയിൽ തൃപ്തിയില്ല; അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്ന് ഉത്രയുടെ അമ്മ. ഉത്രവധക്കേസിലെ കോടതിവിധിയിൽ പ്രതികരിച്ച് ഉത്രയുടെ അമ്മ മണിമേഖല. കോടതിവിധിയിൽ തൃപ്തയല്ലെന്നും, അപ്പീൽ നൽകുമെന്നും അമ്മ പറഞ്ഞു. കേരളത്തെ ഞെട്ടിച്ച ഉത്രവധക്കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷയാണ് പ്രതി സൂരജിന് കോടതി വിധിച്ചത്.
*അമ്മയുടെ വാക്കുകൾ*
വിധിയെ കുറിച്ച് ഇനി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കോടതിയുടെ കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. കോടതിവിധിയിൽ തൃപ്തിയില്ല. പരമാവധി ശിക്ഷ പ്രതിക്ക് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും അമ്മ മണിമേഖല കൂട്ടിച്ചേർത്തു. ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്രവധക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി വിധിയില്‍ പറഞ്ഞു.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*