Pages

*കർണാടകയിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ പ്രദർശനം തുടങ്ങി*


14-Oct-2021

ബംഗ്ലൂരു: കർണാടകയിൽ (Karnataka) നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ (film) പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് (theatre ) മുന്നിൽ വലിയ തിരക്ക്. രാവിലെ മുതൽ തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് (theatre queue) ദൃശ്യമായത്. കന്നട താരങ്ങളായ സുദീപ്, ധുനിയ വിജയ് എന്നിവരുടെ ചിത്രങ്ങൾ ഇന്ന് റിലീസായിരുന്നു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി. തിയേറ്ററുകൾക്ക് നേരെ കല്ലേറും ഗേറ്റ് തകർക്കുന്ന സ്ഥിതിയുമുണ്ടായി. തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായി. 

താരങ്ങളുടെ ഫാൻസാണ് അക്രമാസക്തരായതെന്നാണ് വിവരം. കല്ലേറിന്റേയും ഗേറ്റ് തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയേറ്ററുകളിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ആദ്യ ഡോസ് കൊവിഡ് വാക്സീൻ എടുത്തവരെ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു എന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല. 

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*