Pages

*യു.എ.ഇയില്‍ ഫൈസര്‍, സ്പുട്നിക് വാക്​സിനുകളുടെ ബൂസ്റ്റര്‍ ഡോസിന്​ അനുമതി*


06-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദുബായ് : യു.എ.ഇയില്‍ ഫൈസര്‍, സ്​പുട്​നിക്​ വാക്​സിനുകളുടെ ബൂസ്റ്റർ ഡോസിന്​ അനുമതി. രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ ആറ് മാസം കഴിഞ്ഞ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണ്​ ബൂസ്റ്റര്‍ നല്‍കുക. സിനോഫാം എടുത്തശേഷം ഫൈസറോ സ്പുട്നികോ സ്വീകരിച്ചവര്‍ക്ക്​ ബൂസ്റ്റര്‍ ലഭിക്കില്ല. 60 വയസ്സ്​ കഴിഞ്ഞ പൗരന്‍മാരും പ്രവാസികളും 50-59 വയസ്സിനിടയിലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ആരോഗ്യകേന്ദ്രങ്ങളില്‍ ദീര്‍ഘകാല പരിചരണത്തില്‍ കഴിയുന്നവര്‍ എന്നിവരാണ്​ ബൂസ്റ്റർ ലഭിക്കുന്ന വിഭാഗത്തിലുള്ളത്​.

പഠനത്തി​ന്റെ അടിസ്ഥാനത്തിലാണ്​ ബൂസ്റ്റര്‍ നല്‍കാനുള്ള തീരുമാനമെടുത്തതെന്ന്​ ആരോഗ്യവകുപ്പ്​ വക്​താവ്​ നൂറ അല്‍ ഗൈതി പറഞ്ഞു. രാജ്യത്ത്​ ഇതിനകം 20.2 മില്യണ്‍ വാക്​സിന്‍ ഡോസുകള്‍ വിതരണം ചെയ്​തതായും നൂറ് പേര്‍ക്ക്​ 205 വാക്സിന്‍ എന്ന നിരക്കില്‍ കുത്തിവെപ്പ്​ നല്‍കുന്നത്​ എത്തിയതായും അവര്‍ ചൂണ്ടിക്കാട്ടി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*