Fixed Deposits തുടങ്ങുന്നതിന് മുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

നിക്ഷേപകന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതില്‍ നിന്നും അനുയോജ്യമായ നിക്ഷേപ കാലയളവ് സ്ഥിര നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.


    രാജ്യത്ത് ലഭ്യമായ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. നിങ്ങളുടെ സമ്പാദ്യം ബാങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിക്കുവാന്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കും. എഫ്ഡി സംവിധാനത്തെ കുറിച്ച് നല്ല ധാരണയുണ്ടെങ്കിൽ, നിങ്ങളുടെ നിക്ഷേപ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും കഴിയും.

    7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കാണ് സാധാരണയായി ബാങ്കുകള്‍ സ്ഥിര നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതില്‍ നിന്നും അനുയോജ്യമായ നിക്ഷേപ കാലയളവ് സ്ഥിര നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.

    സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശാദായവും ഫിക്സഡ് ഡെപോസിറ്റിലൂടെ സ്വന്തമാക്കാം.

    മാസത്തിലോ പാദ വാര്‍ഷികാടിസ്ഥാനത്തിലോ സ്ഥിര നിക്ഷേപത്തില്‍ നിന്നും പലിശ സ്വീകരിക്കുവാനുള്ള സൗകര്യവും ബാങ്ക് ഫിക്സഡ് ഡെപോസിറ്റുകൾക്കുണ്ട്. വേണമെങ്കില്‍ നിങ്ങൾക്ക് പലിശ തുകയും സ്ഥിര നിക്ഷേപത്തിലേക്ക് നിക്ഷേപിക്കാം. എന്നാല്‍ അടുത്ത കാലത്തായി സ്ഥിര നിക്ഷേപ ഉപയോക്താക്കള്‍ക്ക് സന്തോഷകരമായ വാര്‍ത്തകളല്ല പുറത്തു വരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞു വരികയാണ്. അതുകൊണ്ടു തന്നെ ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുന്നുമില്ല.