വിവാഹത്തിന് മുന്നോടിയായി ഇരുവരും അടുത്തിടെ ആന്ധ്രാപ്രേദശിലുള്ള തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര (Nayanthara )വിവാഹിതയാകുകയാണോ? ആറ് വർഷമായി സംവിധായകൻ വിഘ്നേഷ് ശിവയും (vignesh shivan)നയൻതാരയും തമ്മിൽ പ്രണയത്തിലാണ്. പ്രണയ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും(nayanthara marriage).
നയൻതാരയും വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകളും ആരംഭചിച്ചതായാണ് റിപ്പോർട്ടുകൾ.
എന്നാൽ വിവാഹത്തിന് മുമ്പ് മറ്റ് ചില ചടങ്ങുകൾ കൂടി ചെയ്ത് തീർക്കാനുണ്ട്. നയൻതാരയുടെ ജാതകത്തിലുള്ള ദോഷമാണ് ഇത്. തമിഴിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് വിഘ്നേഷ് ശിവയെ വിവാഹം കഴിക്കുന്നതിന് മുമ്പ് നയൻസ് ഒരു മരത്തെ വിവാഹം ചെയ്യും.
ജാതകത്തിലുള്ള ദോഷം മാറ്റാൻ വേണ്ടിയാണത്രേ ഇത്. നയൻതാരയുടെ ജാതകപ്രകാരം വിഘ്നേഷ് ശിവയെ നേരിട്ട് വിവാഹം കഴിക്കുന്നത് അശുഭമാണ്. അതിനാൽ ആദ്യം ഒരു മരത്തെ വിവാഹം ചെയ്യണം.
വിവാഹത്തിന് മുന്നോടിയായി ഇരുവരും അടുത്തിടെ ആന്ധ്രാപ്രേദശിലുള്ള തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു. ഇരുവരും ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഈ വർഷം ആദ്യം നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് സൂചന. വിഘ്നേഷ് ഇതുമായി ബന്ധപ്പെട്ട് നയൻതാരയുടെ വിരലിലെ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ഇക്കാര്യം രണ്ടുപേരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വിവാഹത്തിന് മുമ്പായി ഇരുവരും നിരവധി പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. ശിർദി സായ് ക്ഷേത്രം, മുംബൈയിലെ സിദ്ദി വിനായക ക്ഷേത്രം, കർണാടകയിലെ പുരാതനമായ മറ്റൊരു ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
അതേസമയം, ഇതാദ്യമായല്ല, ഒരു സെലിബ്രിറ്റി വിവാഹത്തിന് മുമ്പ് മരത്തിന് വരണമാല്യം ചാർത്തുന്നത്. നടി ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നതിന് മുമ്പ് മൂന്ന് മരങ്ങളെ വിവാഹം കഴിച്ചതായി വാർത്തയുണ്ടായിരുന്നു.
മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലുള്ള മൂന്ന് മരങ്ങളെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. വരാണസി, ബാംഗ്ലൂർ, അയോധ്യ എന്നീ സ്ഥലങ്ങളിലായിരുന്നു ഇത്.
ഐശ്വര്യയുടെ ജാതകത്തിൽ വിവാഹവുമായി ബന്ധപ്പെട്ട് ചില ദോഷങ്ങളുണ്ടെന്നും ഇവ നീക്കം ചെയ്യാൻ ജ്യോത്സ്യൻ നിർദേശിച്ച പരിഹാരമാർഗമാണ് മരങ്ങളെ വിവാഹം ചെയ്യൽ