Pages

ടി20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച


ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ ബംഗ്ലാദേശ് 56 -6 എന്ന നിലയിലാണ്. മൂന്ന് ഓവറിനിടെ 14 റൺസിന് മൂന്ന് വിക്കറ്റുമായി കഗിസോ റബാഡ ബംഗ്ലാദേശിന് ബാറ്റിംഗിന് പ്രഹരമേൽപ്പിച്ചു.പതിനൊന്ന് പന്തിൽ 9 റൺസെടുത്ത ഓപ്പണർ മുഹമ്മദ് നൈമിനെയും അക്കൗണ്ട് തുറക്കും മുമ്പ് സൗമ്യ സർക്കാരിനെയും റബാഡ വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവൂമ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ പരിക്കേറ്റ ഷാക്കിബ് അൽ ഹസൻ കളിക്കാതിരിക്കുമ്പോൾ മുസ്‌താഫിസൂറിന് വിശ്രമം നൽകി.


ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവൻ : ക്വിൻറൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, തെംബ ബവൂമ(ക്യാപ്റ്റൻ), റാസി വാൻ ഡർ ഡസ്സൻ, എയ്ൻ മാർക്രം, ഡേവിഡ് മില്ലർ, ഡ്വെയ്ൻ പ്രിട്ടോറിയൂസ്, കഗിസോ റബാഡ, കേശവ് മഹാരാജ്, ആൻ‌റിച്ച് നോർജെ, തബ്രൈസ് ഷംസി.

ബംഗ്ലാദേശ് പ്ലെയിങ് ഇലവൻ: മുഹമ്മദ് നയിം, ലിറ്റൺ ദാസ്, സൗമ്യ സർക്കാർ, മുഷ്ഫിഖർ റഹീം, മഹ്മുദുള്ള(ക്യാപ്റ്റൻ), അഫീഫ് ഹുസൈൻ, ഷമീം ഹൊസൈൻ, മെഹിദി ഹസൻ, നാസും അഹമ്മദ്, ഷൊറിഫുൾ ഇസ്ലാം, ടസ്‌കിൻ അഹമ്മദ്.

അതേസമയം പ്രോടീസ്‌ നിരയിൽ മാറ്റമില്ല. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയമുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ ഫലം നിർണായകമാണ്. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായിക്കഴിഞ്ഞു.

കടപ്പാട് 24 News