Pages

*ഹോട്ടല്‍ ഭക്ഷണത്തിന് വില

*ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകള്‍*
03-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകള്‍. ഇന്ധന - പാചക വാതക വില വര്‍ധനവിന്റെ പശ്ചാതലത്തില്‍ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് കേരള ഹോട്ടല്‍ & റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച്‌ ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, കേന്ദ്രെ പെട്രോളിയം മന്ത്രിക്കും കത്തയച്ചു. ഇനി ഭക്ഷണം കഴിച്ച്‌ ഹോട്ടല്‍ ബില്ല് കൊടുക്കുമ്പോള്‍ സാധരണക്കാരന്റെ പോക്കറ്റ് കാലിയാകും. ഇന്ധന വിലവര്‍ധനവ് തന്നെയാണ് പ്രധാന പ്രശ്‌നം. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കില്‍ ഭക്ഷണം വിളമ്പിയാല്‍ കട പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.

ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്നാണ് കേരള ഹോട്ടല്‍ ആന്റ് റസ്റ്ററൊന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഇന്ധന വില കൂടുന്നത് നിത്യ സംഭവമായതോടെ കോഴിക്കും, തക്കാളിക്കും ഒക്കെ വില കൂടാന്‍ തുടങ്ങി. എന്തായാലും ശാശ്വത പരിഹാരം ഇന്ധന വില പിടിച്ചു നിര്‍ത്തുക എന്നത് മാത്രമാണെന്ന് ഹോട്ടലുടമകളും ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ട് സംഘടന. ദക്ഷണത്തിന് വില കൂട്ടാന്‍ അനുവദിക്കാത്ത പക്ഷം ഹോട്ടലുകള്‍ അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉടമകളുടെ സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നു.

➖️➖️➖️➖️➖️➖️➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*