Pages

നടന്‍ വിജയ് സേതുപതിക്ക് നേരെ വിമാനത്താവളത്തില്‍ അജ്ഞാതന്‍റെ ആക്രമണം


ബെംഗളൂരു: തെന്നിന്ത്യന്‍ താരം വിജയ് സേതുപതിക്കും സംഘത്തിനും നേരെ ബെംഗളൂരു വിമാനത്താവളത്തില്‍ അജ്ഞാതന്റെ ആക്രമണം. വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നിറങ്ങിയ താരം എക്‌സിറ്റ് കവാടത്തിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് പിന്നില്‍ നിന്നും ഒരാള്‍ ഓടിയെത്തി താരത്തെ ആക്രമിക്കുന്നത്. നടന്റെ ഒപ്പമുള്ള ആളുകളും വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരും ചേര്‍ന്ന് ഉടന്‍ ആക്രമിയെ പിടിച്ചുമാറ്റി. 

താരത്തിന് പോകാനായി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആളുകളെ മാറ്റി വഴിയൊരുക്കുന്നതിനിടെയാണ് ഒരാള്‍ പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിച്ചത്. താരത്തെ ചവിട്ടുകയാണുണ്ടായത്. സംഭവസ്ഥലത്ത് അല്‍പനേരം തര്‍ക്കമുണ്ടായിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു. 

കടപ്പാട് മാതൃഭൂമി ന്യൂസ്