Pages

*സ്മാർട്ട്‌ റേഷൻ കാർഡ് ; ഇന്ന് മുതൽ അപേക്ഷിക്കാം*


02-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു. പുസ്തക രൂപത്തിലുള്ള സാധാരണ റേഷന്‍ കാര്‍ഡുകളും അടുത്തിടെ പുറത്തിറക്കിയ ഇ-റേഷന്‍ കാര്‍ഡുകളും ഇനി സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാകും.

*ഇന്ന് മുതൽ അപേക്ഷിക്കാം*

എ.ടി.എം കാര്‍ഡ് വലിപ്പത്തിലുള്ള റേഷന്‍ കാര്‍ഡില്‍ ക്യു.ആര്‍ കോഡ്, ബാര്‍ കോഡ് എന്നിവ പതിക്കും. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങളും കാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കും. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങുന്നതോടെ കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യു.ആര്‍ കോഡ് സ്‌കാനറും വെക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പാക്കിയ ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്. ജനുവരിയോടെ ഈ സംവിധാനം പൂര്‍ണതയിലെത്തിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. സ്മാര്‍ട്ട് കാര്‍ഡ് ആക്കി മാറ്റാന്‍ അക്ഷയ സെന്റര്‍ വഴിയോ സിറ്റിസന്‍ ലോഗിന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചാല്‍ പ്രിന്റിങ് ചാര്‍ജ് അടക്കം 65 രൂപയാണ് നിരക്ക്. സര്‍ക്കാരിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. അതേസമയം പ്രവര്‍ത്തന കാലാവധി തീരുംവരെ നിലവിലെ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.
➖️➖️➖️➖️➖️➖️➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*