Pages

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; ബംഗാളില്‍ തൃണമൂല്‍; രാജസ്ഥാനിലും ഹിമാചലിലും കോണ്‍ഗ്രസിന് വിജയം




ഹിമാചല്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിക്ക് നേട്ടമുണ്ടായില്ല. മൂന്ന് നിയമസഭാ സീറ്റിലും ഒരു ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് മുന്നിലെത്തി. മാണ്ടിയില്‍ കോണ്‍ഗ്രസും ദാദ്ര നഗര്‍ഹവേലിയില്‍ ശിവസേനയും വിജയിച്ചു.

പശ്ചിമബംഗാളില്‍ ബിജെപിയുടെ സിറ്റിങ് സീറ്റുള്‍പ്പടെ നാല് നിയമസഭാ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി ഭവാനിപ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവച്ച ശോഭന്‍ദേബ് ചതോപാധ്യയ ഖര്‍ദ മണ്ഡലത്തില്‍ നിന്ന് 94,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി വിജയം കണ്ടു. മധ്യപ്രദേശിലെ ഖാണ്ഡവയില്‍ ബിജെപി വിജയിച്ചപ്പോള്‍ മാണ്ടിയില്‍ കനത്ത തോല്‍വിയേറ്റുവാങ്ങി. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു മാണ്ടി.

Story Highlights : loksabha byelections, tmc, congress


കടപ്പാട് 24 News