Pages

*കോവിഡ് അതിജീവനം ; യു.എ.ഇ മൂന്നാം സ്ഥാനത്ത്*


03-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖➖

കോവിഡ് അതിജീവനത്തില്‍ യു.എ.ഇ ആഗോളതലത്തില്‍ മൂന്നാംസ്ഥാനത്ത്. ബ്ലൂംബെര്‍ഗിന്റെ കോവിഡ് റിസൈലന്‍സ് റാങ്കിങിലാണ് യു.എ.ഇ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്.
അയര്‍ലന്റും സ്‌പെയിനുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങള്‍. കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത രാജ്യങ്ങളുടെ പട്ടികയിലാണ് യു.എ.ഇ മൂന്നാമതെത്തിയത്. പട്ടികയിലെ ആദ്യപത്തില്‍ ഇടം പിടിച്ച ഏക ഗള്‍ഫ് രാജ്യവും യുഎഇയാണ്.

12 മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് രാജ്യങ്ങളുടെ കോവിഡ് അതിജീവനം വിലയിരുത്തിയിരിക്കുന്നത്. രാജ്യത്തെ 88 ശതമാനം ജനങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 98 ശതമാനം പേരും ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കിലേക്ക് എത്തിയതും യു.എ.ഇയെ പട്ടികയില്‍ മുന്‍നിരയിലെത്തിച്ചു. ലോക്ക്ഡൗണിന്റെ പ്രത്യഘാതം ഏറ്റവും കുറവ് നേരിട്ട രാജ്യങ്ങളിലൊന്നും യുഎഇയാണ്. സൗദി അറേബ്യ പട്ടികയില്‍ പത്താം സ്ഥാനത്താണ്. 43-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
➖️➖️➖️➖️➖️➖️➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*