*സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ; ഉത്സവങ്ങളില്‍ 1500 പേര്‍ക്ക് പങ്കെടുക്കാം*


12-02-2022
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചു. ഉത്സവങ്ങളില്‍ ഇനി മുതല്‍ 1500 പേര്‍ക്ക് പങ്കെടുക്കാം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്നനിലയില്‍ പരമാവധി 1500 ആളുകള്‍ക്ക് പങ്കെടുക്കാനാണ് അനുമതി. ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം അതാത് ജില്ലാ കല്കടര്‍മാര്‍ നിശ്ചയിക്കണം. ആലുവ ശിവരാത്രി, ആറ്റു​കാല്‍ ​പൊങ്കാല, മരാമണ്‍ കണ്‍വെന്‍ഷന്‍ എന്നിവക്ക് ഇളവ് ബാധകമാണ്. എന്നാല്‍, ഇത്തവണയും ആറ്റുകാല്‍ പൊങ്കാലയിടേണ്ടത് വീടുകളില്‍ തന്നെയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വന്നതിന്റെ രേഖ എന്നിവയുമായാണ് ഉത്സവങ്ങളില്‍ പങ്കെടുക്കേണ്ടത്. രോഗ ലക്ഷണങ്ങളില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം ഉത്സവത്തില്‍ പങ്കെടുക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.

➖➖➖➖➖➖➖➖➖

കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*