Pages

*വമ്പൻ ചിത്രങ്ങളും മിന്നി തെളിയുന്ന ലൈറ്റും വേണ്ട;**സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ ജൂണിനുമുമ്പേ വെള്ളനിറത്തിലേക്ക് മാറണം*


09-Feb-2022

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ ജൂണിനുമുമ്പേ വെള്ളനിറത്തിലേക്ക് മാറണം. ജനുവരിമുതൽ ഏകീകൃതനിറം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇളവുണ്ടായിരുന്നു.

കോൺട്രാക്ട് കാരേജ് വിഭാഗത്തിൽപ്പെട്ടതാണെങ്കിലും കാറുകൾ, മാക്സി കാബുകൾ (മിനിവാനുകൾ) എന്നിവയെ നിറംമാറ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെ പരമാവധി 20 പേർക്ക് യാത്രചെയ്യാവുന്നവ നിലവിലെ നിറത്തിൽ തുടരാം.

ബഹുവർണചിത്രങ്ങൾ പതിക്കുന്നതിലും ലേസർ ലൈറ്റുകൾ ഘടിപ്പിക്കുന്നതിലും ബസ്സുടമകൾ തമ്മിലുണ്ടായ അനാരോഗ്യമത്സരത്തെത്തുടർന്നാണ് ഏകീകൃതനിറം ഏർപ്പെടുത്താൻ 2020 ജനുവരി ഒമ്പതിനുചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്.

പുതിയ ഉത്തരവുപ്രകാരം ജൂൺ ഒന്നിനുശേഷം ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ടൂറിസ്റ്റ് ബസുകൾ വെള്ളയിലേക്ക് മാറണം. വയലറ്റ്, മെറ്റാലിക്ക്, ഗോൾഡ് റിബണുകൾ വശങ്ങളിൽ നിശ്ചിത അളവിൽ പതിക്കാം.

മുൻവശത്ത് പേരെഴുതാമെങ്കിലും അളവും ശൈലിയും നിർദേശിച്ചിട്ടുണ്ട്. 12 ഇഞ്ചിൽ വെള്ളനിറമാണ് പേരെഴുതാൻ അനുവദിച്ചിട്ടുള്ളത്. ഓപ്പറേറ്ററുടെ പേര് പിൻഭാഗത്ത് നിശ്ചിത അളവിൽ രേഖപ്പെടുത്താം. മറ്റുനിറങ്ങളോ എഴുത്തുകളോ പാടില്ല. ഇവ കണ്ടെത്തിയാൽ പെർമിറ്റ് റദ്ദാക്കും.

➖➖➖➖➖➖➖➖➖

കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ