20-02-2022
➖➖➖➖➖➖➖➖➖➖
ജപ്തി നടപടികള്‍ ഒഴിവാക്കാനായി സഹകരണ ബാങ്കുകള്‍ വണ്‍ ടൈം സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയതായി സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഇതില്‍ നടപടി സ്വീകരിക്കാന്‍ ബാങ്കുകളുടെ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ചില കേസുകളില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് പലിശയുടെ ഒരു ഭാഗം ഒഴിവാക്കി നല്‍കുന്നുണ്ട്. ഈ നടപടി മാര്‍ച്ച് 31 വരെ നടക്കും. ജപ്തി നടത്താതെ, ആളെ വിളിച്ചുവരുത്തി അദാലത്ത് സംഘടിപ്പിച്ചാണ് തീരുമാനം എടുക്കുന്നത്. ഘട്ടം ഘട്ടമായി തുക അടയ്ക്കാന്‍ അവസരം നല്‍കും. മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കുള്ള സമാശ്വാസ പദ്ധതിയായി സ്‌നേഹതീരം എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
➖➖➖➖➖➖➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪