മറ്റ് സസ്തനികളില്‍ (Mammals) നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഒരു കാര്യമാണ് കൈവെള്ളയിലും (Palm) ഉള്ളങ്കാലിലും (Soles) രോമങ്ങളില്ല (hairs) എന്നത്. ഈ രണ്ട് ഇടങ്ങളിലും രോമം വളരാത്തത് എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സയന്‍സ് അലേര്‍ട്ടിന്റെ (science alert) 2018ല്‍ നടത്തിയ ഒരു പഠനത്തിന്റെ (study) റിപ്പോര്‍ട്ട് അനുസരിച്ച് ഈ സ്ഥലങ്ങളിലെ ത്വക്കില്‍ (skin) ഡബ്ല്യുഎന്‍ടി സിഗ്നലുകളുടെ സഞ്ചാരപാതയെ (WNT signalling pathway) തടസ്സപ്പെടുത്തുന്ന ഒരു പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. രോമ വളര്‍ച്ചയ്ക്കും രോമകൂപങ്ങള്‍ ഉണ്ടാകുന്നതിനും ഡബ്ല്യുഎന്‍ടി സിഗ്നല്‍ പാത അത്യാവശ്യമാണ്.ഡിഡികെ2 (Dickkopf 2) എന്ന ഒരു തരം പ്രോട്ടീനാണ് കൈ വെള്ളയിലെയും ഉള്ളങ്കാലിലെയും ത്വക്കില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥം. ഇതാണ് ഡബ്ല്യുഎന്‍ടി സിഗ്നലുകളുടെ സഞ്ചാരപാതയെ അതിന്റെ ജോലി ചെയ്യിക്കാതെ തടസ്സപ്പെടുത്തുന്നത്. പരീക്ഷണം നടത്തിയ എലിയുടെ കാല്‍വെള്ളയില്‍ നിന്ന് ഡിഡികെ2 നീക്കം ചെയ്തപ്പോള്‍ അവിടെ രോമം വളരാന്‍ തുടങ്ങിയെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരില്‍ ഒരാളായ സാറ മില്ലര്‍ കോസ്‌മോസ് വെബ്‌സൈറ്റിനോട് പ്രതികരിച്ചു. മുയലുകളിലും ഇതേ പരീക്ഷണം വിജയിച്ചു എന്ന് സാറ കൂട്ടിച്ചേര്‍ത്തു. ത്വക്ക് രോഗ വിദഗ്ധയും പെന്‍ സ്‌കിന്‍ ബയോളജിയുടെ ഡയറക്ടറുമാണ് ഇവര്‍.അതേസമയം, ചില ആളുകള്‍ക്ക് അമിത രോമവളര്‍ച്ച ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മുഖത്ത്, സ്ത്രീകളായിരിക്കും മുഖത്തെ രോമവളര്‍ച്ച് കൊണ്ട് ബുദ്ധിമുട്ടാറ്. മുഖത്തുണ്ടാകുന്ന രോമ വളര്‍ച്ച എല്ലാ സ്ത്രീകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ അവ നീക്കം ചെയ്യാന്‍ പലരും പല രീതികളും പരീക്ഷിക്കാറുണ്ട്. അവയില്‍ ചിലതാണ് വാക്‌സിംഗ്, ത്രെഡിംഗ്, ലേസര്‍ ചികിത്സകള്‍ എന്നിവയാണ്. നിങ്ങളുടെ മൃദുല ചര്‍മത്തില്‍ മൂര്‍ച്ചയുള്ള ത്രെഡുകള്‍, മെഴുക് എന്നിവ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ കാരണമായേക്കാം. ഈ മൂന്ന് രീതികളില്‍ വെച്ച് ലേസര്‍ ചികിത്സ വളരെ ചെലവേറിയതാണ്. ഈ രീതികളെല്ലാം മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുമെങ്കിലും അവ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ചര്‍മത്തിന് ദോഷകരമാണ്. ദോഷകരമല്ലാത്തതും ഫലപ്രദവുമായ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുള്ള ചില രീതികള്‍ നിങ്ങള്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്നതാണ്.
ചെറുപയര്‍ പൊടിയും മഞ്ഞളും തുല്യ അളവില്‍ എടുത്ത് അതില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. 15 മുതല്‍ 20 മിനിറ്റ് വരെ ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മറ്റൊന്നാണ് വാഴപ്പഴം. പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. വാഴപ്പഴത്തില്‍ 2 ടീസ്പൂണ്‍ പൊടിച്ചെടുത്ത ഓട്‌സ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സ്‌ക്രബ് തയ്യാറാക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. നിങ്ങളുടെ മുഖത്തെ നിര്‍ജീവമായ ചര്‍മ്മ കോശങ്ങളോടൊപ്പം രോമവും നീക്കം ചെയ്യാന്‍ ഓട്‌സ് സഹായിക്കുന്നു.