ക്യാഷ്ബാക്കിൽ മുന്നിൽ; ചെലവാക്കലുകൾ ഓൺലൈനിലാണെങ്കിൽ 10% വരെ ക്യാഷ്ബാക്ക്; പുതിയ ക്രെഡിറ്റ് കാർ‍ഡിതാ


ക്യാഷ്ബാക്കിൽ മുന്നിൽ; ചെലവാക്കലുകൾ ഓൺലൈനിലാണെങ്കിൽ 10% വരെ ക്യാഷ്ബാക്ക്; പുതിയ ക്രെഡിറ്റ് കാർ‍ഡിതാ


ഓൺലൈൻ ചെലവാക്കലുകൾ കൂടുന്ന കാലത്ത് മികച്ച ഓഫറുകളുള്ള ക്രെഡിറ്റ് കാർഡ് വാലറ്റിലെത്തിച്ചാൽ നേട്ടം ഉപഭോക്താവിനാണ്. ക്യാഷ്ബാക്ക് കാർഡുകൾ ഉപയോ​ഗിച്ചാൽ, ഓരോ ഇടപാടിലും ചെലാക്കുന്ന തുകയിൽ നിന്ന് അടുത്ത ചെലവാക്കലിനുള്ളൊരു വിഹിതം ക്യാഷ്ബാക്കായി ലഭിക്കും.



പുതുതായി വിപണിയിലെത്തിയ സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്കിന്റെ കാര്യത്തിൽ മറ്റു ക്രെഡിറ്റ് കാർഡുകളെ ബഹുദൂരം പിന്നാലാക്കിയിരിക്കുകയാണ്. പുതിയ കാർഡിന്റെ ഓഫറുകളും മറ്റ് ക്രെഡിറ്റ് കാർഡുകളുമായുള്ള താരരമ്യവുമാണ് ഇവിടെ.



സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

എച്ച്ഡിഎഫ്‌സി ബാങ്കും സ്വിഗ്ഗയും ചേർന്ന് പുറത്തിറക്കിയ ക്യാഷ്ബാക്ക് കാർഡാണ് സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്. ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കാണ് കാർഡ് ഉറപ്പ് നൽകുന്നത്. മാസ്റ്റർ കാർഡ് നെറ്റവർക്കിലാണ് കാർഡ് ലഭിക്കുക. ആദ്യമാണ് സ്വിഗ്ഗി കോബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നത്.



ക്യാഷ്ബാക്ക് നിരക്കുകൾ

സ്വിഗ്ഗി അടക്കമുള്ള ഓൺലൈൻ പ്ലാറ്ഫോമുകളിൽ നടത്തുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക് അടക്കമുള്ള ആനുകൂല്യങ്ങൾ സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കും. സ്വിഗ്ഗിയിലൂടെയുള്ള ഫുഡ് ഡെലിവറി, ഇൻസ്റ്റമാർട് വഴിയുള്ള ഗ്രോസറി ഡെലിവറി, ഡൈൻഔട്ട് ആപ്പ് വഴിയുള്ള ഇടപാട് എന്നിവയ്ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.



ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, നൈക്ക, ഉബർ, ഒല, ഫാർമ ഈസി, ബുക്ക് മൈ ഷോ അടക്കമുള്ള വെബ്‌സൈറ്റിൽ നിന്നുള്ള ഇടപാടിന് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ബ്രാൻഡഡ് വെബ്‌സൈറ്റുകളായ നൈക്ക്, അഡിഡാസ് തുടങ്ങിയവയിൽ നിന്ന് 5 ശതമാനം അധിക ക്യാഷ്ബാക്കും നേടാം. ഇവ കൂടാതെ ഓൺലൈനായി സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചുള്ള ഇടപാടിന് 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.



വെൽക്കം ബോണസ്

വെൽക്കം ബോണസ് എന്ന നിലയിൽ, സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് കോംപ്ലിമെന്ററിയായി 3 മാസത്തെ സ്വിഗ്ഗി വൺ അംഗത്വം ലഭിക്കും, ഭക്ഷണം, പലചരക്ക്, ഡൈനിംഗ്, പിക്ക്-അപ്പ്, ഡ്രോപ്പ് സേവനങ്ങൾ എന്നിവയിലുടനീളം ആനുകൂല്യങ്ങൾ ലഭിക്കും.



ദിവസേനയുള്ള വാങ്ങലുകളിൽ ക്യാഷ്ബാക്ക് നേടുന്നതിന് പുറമേ, സ്വിഗ്ഗി എച്ച്‌ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് വേൾഡ് ടയർ മാസ്റ്റർകാർഡ് ആനുകൂല്യങ്ങളായ സൗജന്യ താമസവും ഭക്ഷണവും, കോംപ്ലിമെന്ററി ലോയൽറ്റി അംഗത്വങ്ങൾ എന്നിവയും ലഭിക്കും.

പണം പൊതുമേഖലാ ബാങ്കിൽ; പലിശ 7.90% വരെ; ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് പറ്റിയ 5 ബാങ്കുകളിതാ

ക്യാഷ്ബാക്ക് റെഡീം

സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിൽ ക്യാഷ്ബാക്കുകൾ സ്വിഗ്ഗി മണി രൂപത്തിലാണ് ലഭിക്കുക. ഇവ തുടർന്ന് സ്വിഗ്ഗി വഴിയുള്ള മറ്റു ഇടപാടുകൾക്ക് ഉപയോഗിക്കാം. സ്വിഗ്ഗി ആപ്പിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ സാധിക്കും. താല്പര്യമുള്ളവർക്ക് എച്ച്ഡിഎഫ്സി ബാങ്ക് വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം.



മറ്റു ക്യാഷ്ബാക്ക് കാർഡുകളുമായി താരതമ്യം

ബ്രാൻഡുകൾ സ്വന്തം പ്ലാറ്റ്‌ഫോമിൽ ഷോപ്പിംഗിനായി അനുവദിക്കുന്ന മറ്റ്‌ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകളെക്കാൾ കൂടുതൽ ക്യാഷ്ബാക്ക് സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് നൽകും. ഉദാഹരണത്തിന്, ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റ ന്യൂ എന്നിവ സാധാരണയായി 5 ശതമാനം ക്യാഷ്ബാക്ക് മാത്രമേ നൽകുന്നുള്ളു. ഇതിൽ പേടിഎം, ടാറ്റ ന്യൂ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ചാണ്.

ആമസോൺ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താവിന് ഫ്ലിപ്കാർട്ടിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കില്ല. നേരെ തിരിച്ച് ഫ്ലിപ്കാർട്ടിന്റെ കാർഡിൽ ആമസോണിലും ക്യാഷ്ബാക്ക് ലഭിക്കില്ല. അതിനാൽ ഈ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഷോപ്പിംഗ് നടത്തുന്നൊരാൾക്ക് സ്വിഗ്ഗി കാർഡ് കൂടുതൽ ഉപകാരപ്പെടും.


സ്വിഗ്ഗി - എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിലെ ക്യാഷ്ബാക്ക് സ്വിഗ്ഗി മണി വാലറ്റിലാണ് ലഭിക്കുക. ഇത് സ്വിഗ്ഗിയിലെ ഫുഡ് ഡെലിവറി, ​ഗ്രോസറി ‍ഡെലിവറി, ഡൈനിം​ഗ് ഇടപാടുകൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഉപഭോക്താവിന്റെ പ്രതിമാസ പലചരക്ക് ചെലവ് 4,000-5,000 രൂപയിൽ കൂടുതലാണെങ്കിൽ ഇൻസ്റ്റമാർട്ടിൽ സ്വിഗ്ഗി മണി ഉയോ​ഗിച്ച് ചെലവാക്കാം.

ആമസോൺ ഐസിഐസിഐ ക്രെഡിറ്റ് കാർഡിൽ ആമസോൺ പേ ബാലൻസായാണ് ക്യാഷ്ബാക്കുകൾ ലഭിക്കുക. ആമസോണിലും പാർട്ട്ണേഡ് വ്യാപാരികളിലും മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ.
കടപ്പാട്
https://malayalam.goodreturns.in/personal-finance/swiggy-new-cobranded-credit-card-with-hdfc-bank-giving-10-percentage-cashback-comparing-with-others-021337.html