ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക.
ലോൺ തിരിച്ചടവ് മുടങ്ങിയോ ? പേടിക്കേണ്ട, വീണ്ടും വായ്പയ്ക്ക് അപേക്ഷിക്കാനടക്കം വഴിയുണ്ട്! .
നിങ്ങളുടെ ലോൺ തിരിച്ചടക്കാതിരുന്നാൽ, വായ്പാദാതാവ് , ഉപഭോക്താവിനെ കുടിശ്ശികകാരനായി കണക്കാക്കുകയും, ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യും.
ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാകുക.
നിങ്ങളുടെ ലോൺ തിരിച്ചടക്കാതിരുന്നാൽ, വായ്പാദാതാവ് , ഉപഭോക്താവിനെ കുടിശ്ശികകാരനായി കണക്കാക്കുകയും, ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യും. ഇത് ഭാവിയിൽ മറ്റ് വായ്പയെടുക്കുന്നതിന് പോലും തടസ്സങ്ങളുണ്ടാക്കും.
ലോൺ കുടിശ്ശിക വന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ?
ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും. ഇത് ഭാവിയിൽ വായ്പകൾ അനുവദിച്ച് കിട്ടുന്നതിന് തടസ്സങ്ങളുണ്ടാക്കും.
കൂടാതെ ഒരു ലോൺ തിരിച്ചടവിൽ കാലതാമസം വരുത്തുകയാണെങ്കിൽ, പണയം വെച്ചിട്ടുള്ള അല്ലെങ്കിൽ ഈട് നൽകിയ വസ്തുവകകൾ വഴി പണം പിടിക്കാൻ നോക്കും. ഇനി നിങ്ങൾ ഒരു വ്യക്തിഗത വായ്പയിലാണ് വീഴ്ച വരുത്തുന്നതെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയിൽ ലോണുകളോ ,ക്രെഡിറ്റ് കാർഡുകൾ പോലെയുള്ളവയോ ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടാക്കും. അതിനാൽ കടം കൊടുക്കുന്നയാളുമായി ചർച്ച നടത്തിയ ശേഷം നിങ്ങളുടെ കുടിശ്ശിക തീർക്കുക എന്നതാണ് ആദ്യപടി.
തെറ്റിദ്ധാരണകൾ മാറ്റുക .
വായ്പയിൽ വീഴ്ച വരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിൽ ഒരു നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്യപ്പെടും. ഒരു നിശ്ചിത കാലയളവ് വരെ അത് നെഗറ്റീവായി തുടരും. എന്നാൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി കടം തിരിച്ചടയ്ക്കുകയാണെങ്കിൽ വീണ്ടും വായ്പയെടുക്കാവുന്നതാണ്. അപ്പോഴും ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനകാര്യം വായ്പകൾ, കടങ്ങൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുക എന്നത് തന്നെയായിരിക്കണം.
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക.
തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും അത് മോശമായി ബാധിക്കും. എന്നാൽ വീണ്ടും നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്. കൃത്യസമയത്ത് പേയ്‌മെന്റുകൾ നടത്തുക മാത്രമാണ് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള പ്രധാന പോംവഴി. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളോ , മറ്റ് തരത്തിലുള്ള ലോണുകളോ ആയാലും, സമയബന്ധിതമായി തിരിച്ചടവ് നടത്തുന്നുവെന്ന് ഉറപ്പാക്കുക.
വീണ്ടും അപേക്ഷിക്കേണ്ടത് എപ്പോൾ?
വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ, നിശ്ചിത സമയം കഴിഞ്ഞതിനു ശേഷം മാത്രം പുതിയ ലോണിന് അപേക്ഷിക്കുക. ഇക്കാലയളവിൽ കുടിശ്ശിക അടച്ചുതീർക്കാനും, വായ്പകൾ സമയബന്ധിതമായി അടച്ചുതീർക്കാനും ശ്രമിക്കുക, ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക. ഇത്തരത്തിൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുമ്പോൾ, ധനകാര്യസ്ഥാപനങ്ങൾ ലോൺ അപേക്ഷ പരിഗണിച്ച് വായ്പയും അനുവദിക്കും.