*വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു*

*വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു*

```01.01.2024 യോഗ്യതാ തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

യജ്ഞത്തിന്‍റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉള്‍പ്പെടെ അവസരമുണ്ടാകും. വോട്ടര്‍മാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലെത്തും.```

*സ്വന്തം നിലയിലും ഫോമുകള്‍ സമര്‍പ്പിക്കാം*

```ബി.എല്‍.ഒമാരുടെ സഹായം കൂടാതെ സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന്, വോട്ടേഴ്സ് സര്‍വിസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈൻ ആപ്പ്, www.voters.eci.gov.in ഇവയില്‍ ഏതെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceokerala.gov.in സന്ദര്‍ശിക്കാം. ```

*അപേക്ഷ ഫോറങ്ങൾ*

```ഫോം 6 - പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 

ഫോം 6A - പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 

ഫോം 6B - ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് 

ഫോം 7 - വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന്/പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന് 

ഫോം 8 - തെറ്റു തിരുത്തുന്നതിന്, മേല്‍വിലാസം മാറ്റുന്നതിന്, കാര്‍ഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്```

*17 തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം*

```17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച ശേഷം ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച്‌ അപേക്ഷ പരിശോധിക്കുകയും അര്‍ഹതയനുസരിച്ച്‌ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതിനുശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.```

*അന്തിമ വോട്ടര്‍പട്ടിക*

```സ്പെഷല്‍ സമ്മറി റിവിഷന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക 2023 ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് 30.11.2023 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 

2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അര്‍ഹതയുള്ള എല്ലാ ആളുകളെയും ഉള്‍പ്പെടുത്തി കുറ്റമറ്റ വോട്ടര്‍ പട്ടിക തയാറാക്കാനാണ് ശ്രമം. ഇതിനായി വീടുകള്‍ സന്ദര്‍ശിക്കുന്ന ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് പൊതുജനങ്ങളുടെ സഹകരണം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അഭ്യര്‍ഥിച്ചു.```