Pages

പണത്തിന് അത്യാവശ്യം വന്നാൽ എന്തുചെയ്യും? ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് വായ്പയെടുക്കാം

പണത്തിന് അത്യാവശ്യം വന്നാൽ എന്തുചെയ്യും? ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് വായ്പയെടുക്കാം

സാമ്പത്തികമായി ബുദ്ധിമുട്ടിലാകുന്ന ഘട്ടത്തില്‍ എവിടെ നിന്ന് പണം സമാഹരിക്കും എന്നത് പലരെയും അലട്ടുന്ന കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ ആശങ്ക പകുതിയോളം പരിഹരിക്കപ്പെട്ടന്ന് കരുതിക്കോളൂ. ഇന്ത്യയില്‍ മിക്ക ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും കാര്‍ഡ് ഉടമകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് മുകളില്‍ വായ്പ നല്‍കുന്നുണ്ട്. പരമ്പരാഗതമായ വ്യക്തിഗത വായ്പകള്‍ക്ക് ബദലായി ഈ രീതി ഉപയോഗിക്കാം. എങ്ങനെ ക്രെഡിറ്റ് കാര്‍ഡിനെതിരെ വായ്പയെടുക്കാം എന്ന് നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് വായ്പ

ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഹ്രസ്വകാല വായ്പ സൗകര്യമായി ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നല്‍കുന്ന സേവനമാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പ. ക്രെഡിറ്റ് കാര്‍ഡ് ഉടമയുടെ കാര്‍ഡ് ഉപയോഗം കണക്കാക്കി ലഭിക്കുന്ന പ്രീ അപ്രൂവ്ഡ് വായ്പയാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തോടൊപ്പം തിരിച്ചടവ് ശേഷി, ക്രെഡിറ്റ് വേര്‍ത്തിനസ് എന്നിവയും ബാങ്കുകള്‍ പരിശോധിക്കാം. അധിക നടപടികളില്ലാതെ, ഈട് ആവശ്യമില്ലാതെ എളുപ്പത്തില്‍ ലഭിക്കുന്ന വായ്പകളായതിനാല്‍ അത്യാവശ്യഘട്ടത്തില്‍ ഇവ ഉപകാരപ്പെടും.

നേട്ടങ്ങൾ

എളുപ്പത്തിൽ ലഭിക്കുന്നതിനോടൊപ്പം ക്രെഡിറ്റ് കാർഡ് കമ്പനികൾ ഫ്ലെക്സിബിൾ തിരിച്ചടവ് കാലാവധി ഓപ്‌ഷനും ഇത്തരം വായ്പകൾക്ക് അനുവദിക്കുന്നുണ്ട്. ഇത് കാർഡ് ഉടമയ്ക്ക് സാമ്പത്തിക ശേഷിക്ക് ചേർന്ന കാലാവധി തിരഞ്ഞെടുക്കാൻ സ​ഹായിക്കും. ക്രെഡിറ്റ് കാർഡിന് മേലുള്ള വായ്പയായതിനാൽ യോഗ്യതാ മാനദണ്ഡങ്ങൾ ​ലഘുവാണ്. കാർഡ് ഉടമയുടെ ക്രെഡിറ്റ് ചരിത്രത്തെയും ക്രെഡിറ്റ് പരിധിയെയും അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുക.

എങ്ങനെ ക്രെഡിറ്റ് കാര്‍ഡ് വായ്പയെടുക്കാം

* ആദ്യ ഘട്ടം ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഇത്തരത്തിലൊരു വായ്പ അനുവദിക്കുന്നുണ്ടോ എന്ന കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കും. കമ്പനിയുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ടാലും വിവരങ്ങളറിയാം.

* വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് പലിശ നിരക്ക്, പ്രൊസസിംഗ് ഫീസ്, തിരിച്ചടവ് കാലാവധി, മറ്റുള്ള നിരക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യവസ്ഥകളെ പറ്റി അറിയണം.

* ലഭ്യമായ ക്രെഡിറ്റ് ലിമിറ്റിനുള്ളിലാണ് വായ്പ തുകയെന്ന് ഉറപ്പാക്കണം. ക്രെഡിറ്റ് കാര്‍ഡില്‍ തിരിച്ചടവ് ബാലന്‍സ് ഉണ്ടെങ്കില്‍ ഇത് വായ്പയിലൂടെ ലഭിക്കുന്ന തുകയെ ബാധിക്കും.

* മുകളിലെ നടപടികള്‍ മനസിലാക്കി കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ വെബ്‌സൈറ്റിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം.

* ചില കമ്പനികള്‍ വരുമാന സ്രോതസ്, മേല്‍വിലാസം തുടങ്ങിയ അധിക രേഖകള്‍ ആവശ്യപ്പെടാം. ഇവ ഉറപ്പ് വരുത്തുക.

* വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ വായ്പ തുക ബാങ്ക് അനുവദിക്കും. ബാങ്കിന്റെ പോളിസി പ്രകാരം തുക ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലോ ബാങ്കിന്റെ സേവിംഗ്‌സ് അക്കൗണ്ടിലോ ക്രെഡിറ്റ് ചെയ്യപ്പെടും.


പലിശ പെരുമഴ പോലെ; പൊതുമേഖല ബാങ്കിൽ മൺസൂൺ ഡെപ്പോസിറ്റ്; നേടാം 7.75% വരെ പലിശ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക് അനുവദിച്ച തിരിച്ചടവ് കാലാവധി അനുസരിച്ച് വായ്പ യഥാസമയം തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. വൈകിയുള്ള തിരിച്ചടവുകൾ കാരണം അധിക പലിശ നിരക്കുകൾ നൽകേണ്ടി വരും. ഇതോടൊപ്പം ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പെട്ടെന്ന് ഫണ്ട് ആവശ്യമുള്ളവർക്ക് ക്രെഡിറ്റ് കാർഡിന് മേലുള്ള വായ്പ സഹായകരമായൊരു സാമ്പത്തിക ഉപകരണമാണ്. എന്നിരുന്നാലും ജാഗ്രതയോടെ മാത്രമെ വായ്പയെ സമീപിക്കാൻ പാടുള്ളൂ. ഉത്തരവാദിത്തത്തോടെ കടം വാങ്ങുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

ക്രെഡിറ്റ് കാർഡ് ലോൺ എടുക്കുന്നതിന് മുൻപായി നിബന്ധനകളും വ്യവസ്ഥകളും അവലോകനം ചെയ്യണം. പലിശ നിരക്കും തിരിച്ചടവ് കാലാവധിയും പരിഗണിക്കുക. വായ്പ ലഭ്യമാണെന്നതിനാൽ വായ്പ എടുക്കുന്നതിന് പകരം, ബാങ്ക് നൽകിയ പലിശ നിരക്കിലും തിരിച്ചടവ് കാലാവധിയിലും മുടക്കമില്ലാതെ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടോയെന്ന് സ്വയം വിലയിരുത്തണം.
കടപ്പാട്
https://malayalam.goodreturns.in/personal-finance/credit-card-holders-can-use-credit-card-loan-to-meet-urgent-financial-needs-how-it-get-it-021361.html#amp_tf=From%20%251%24s&aoh=16908557838179&csi=0&referrer=https%3A%2F%2Fwww.google.com&ampshare=https%3A%2F%2Fmalayalam.goodreturns.in%2Fpersonal-finance%2Fcredit-card-holders-can-use-credit-card-loan-to-meet-urgent-financial-needs-how-it-get-it-021361.html