Pages

*ഹോട്ടൽ ഭക്ഷണത്തിനുശേഷം ഭക്ഷ്യവിഷബാധ ഉണ്ടായാൽ എന്ത് ചെയ്യണം?*


*ഹോട്ടൽ ഭക്ഷണത്തിനുശേഷം ഭക്ഷ്യവിഷബാധ ഉണ്ടായാൽ എന്ത് ചെയ്യണം?* 

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം...

*1* . ഭക്ഷണം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നിർബന്ധമായും ബിൽ വാങ്ങിയിരിക്കണം. യാതൊരു കാരണവശാലും ബിൽ കൗണ്ടറിൽ തിരിച്ചേൽപ്പിച്ചു പോരരുത്.

*2.* ഹോട്ടലിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ ആശുപത്രിയിൽ പോകേണ്ടതുണ്ട്. കാര്യങ്ങൾ കൃത്യമായി ആശുപത്രി അധികൃതരെ ധരിപ്പിക്കേണ്ടതാണ്.
സംഭവിച്ചതെല്ലാം ഹോട്ടൽ അധികൃതരെ അറിയിക്കണം. ആശുപത്രി ചെലവുകളും നിങ്ങൾക്കുണ്ടായ നഷ്ടപരിഹാരവും തരുവാൻ തയ്യാറായാൽ താല്പര്യമുണ്ടെങ്കിൽ പരാതിയില്ലാതെ കാര്യങ്ങൾ അവസാനിപ്പിക്കാം. ബോധപൂർവ്വം ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുവാൻ ആരും ശ്രമിക്കില്ലല്ലോ!!

*3.* പരാതിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിങ്ങൾ ഫുഡ് സേഫ്റ്റി അധികൃതരെ അറിയിക്കേണ്ടതാണ്. പരാതിയോടൊപ്പം ബില്ലിന്റെ കോപ്പിയും കൊടുത്ത് രസീത് വാങ്ങുക.
രണ്ടാഴ്ച കഴിഞ്ഞ് നടപടികളൊന്നും ആയില്ലെങ്കിൽ, കൊടുത്തിട്ടുള്ള പരാതിയിൽ എന്തു നടപടിയാണ് എഴുതിയിട്ടുള്ളതെന്നും, ഏതു ഓഫീസർ ആണ് പരാതി അന്വേഷിക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ ഓഫീസിലേക്ക് എഴുതി ചോദിക്കുക.

*4* .ഗുരുതരമായതും, മനുഷ്യ ജീവന് ഹാനി കരമായതുമായ ഭക്ഷ്യവിഷബാധയാണ് ഉണ്ടായിട്ടുള്ളതെങ്കിൽ പോലീസിനെ അറിയിക്കാവുന്നതാണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻസ് 273, 328, 304 & 34 പ്രകാരം പോലീസിന് കേസ് എടുക്കാവുന്നതാണ്.( CrlMC 1266/2013 KHC)

5. പഞ്ചായത്ത്/ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി കൊടുക്കുക. ഇക്കാര്യത്തിൽ ഹെൽത്ത്‌ ഡിപ്പാർട്മെന്റിന് നടപടി എടുക്കാവുന്നതാണ്.
ഹോട്ടലുടമയ്ക്കെതിരെ ക്രിമിനൽ നടപടി എടുക്കുവാൻ പോലീസിനും, ഫുഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥന്മാർക്കും മാത്രമേ അധികാരമുള്ളൂ...

6.സംഭവത്തിനുശേഷം സേവനത്തിൽ വന്ന അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഉപഭോക്ത കമ്മീഷനിൽ പരാതി സമർപ്പിക്കാവുന്നതാണ്.( ബിൽ വേണം )

*ഭക്ഷണശാലകളിൽ വില സൂചിക പട്ടിക പ്രദർശിപ്പിച്ചില്ലെങ്കിൽ എന്തു ചെയ്യണം?* 

Kerala Food Stuffs (Display of Prices by Catering Establishments) Order, 1977,
പ്രകാരം റസ്റ്റോറന്റ്, കോഫി സ്റ്റാൾ, കാന്റീൻ, ക്ലബ്ബ്, റെയിൽവേ റിഫ്രഷ് മെന്റ് സ്റ്റാളുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്. പരാതി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകാം. നടപടിയെടുത്തില്ലെങ്കിൽ കലക്ടർക്ക് പരാതി നൽകാവുന്നതാണ്.

* കടപ്പാട്* 
Adv. K. B MOHANAN
.......................................................