പലിശ ഇല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗം ഇതാ…




പലിശ ഇല്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗം ഇതാ…

റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ക്രെഡിറ്റ് ഉപയോഗം ഗണ്യമായി വർദ്ധിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. 2023 ഏപ്രിലിൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 8.6 കോടിയലധികം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളാണ് ഉള്ളത്. 2022 ഏപ്രിലിൽ പുറത്ത് വിട്ട കണക്കിനേക്കാൾ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ക്രെഡിറ്റ് കാർഡ്. അപകടകാരി അല്ലെങ്കിൽ കൂടി സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ബാദ്ധ്യതകൾ വർദ്ധിക്കാൻ കാരണമായേക്കാം. ക്രെഡിറ്റ് കാർഡ് വിവിധ തരത്തിലുള്ള റിവാർഡുകളും ആനുകൂല്യങ്ങളും നൽകാറുണ്ടെങ്കിലും ഇതിനെപ്പറ്റി പലർക്കും ധാരണയില്ല എന്നതാണ് വാസ്തവം. പലരും ഇത്തരത്തിലുള്ള ക്രെഡിറ്റ് ആനുകൂല്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താറില്ല. പലിശ രഹിത കാലയളവാണ് ഇതിൽ പ്രധാനം. കാർഡ് ഉടമകൾക്ക് പലിശയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കുന്ന സമയമാണിത്.

എപ്പോഴാണ് പലിശയില്ലാ കാലയളവ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങുന്ന തീയതി മുതൽ ആ ഇടപാടിന്റെ ബില്ലിന്റെ അവസാന തീയതി വരെയുള്ള കാലയളവാണ് പലിശ രഹിത കാലയളവ് എന്നറിയപ്പെടുന്നത്. ഇക്കാലയളവിൽ പലിശ ഈടാക്കില്ല എന്നതിനാൽ തന്നെ മുഴുവൻ കുടിശ്ശികയും തിരിച്ചടയ്‌ക്കാവുന്നതാണ്. പലിശ രഹിത കാലയളവ് സാധാരണയായി 20 മുതൽ 45,50 ദിവസങ്ങൾ വരെയാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ബില്ലിംഗ് തീയതിക്ക് മുമ്പുള്ള തീയതി തന്നെ ബില്ല് അടച്ച് ക്ലോസ് ചെയ്യണം. ഇത് ക്രെഡിറ്റ് സ്‌കോറും മികച്ചതാക്കുന്നു.

 കടപ്പാട്
 https://janamtv.com/80729316/