*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്* താഴെപ്പറയുന്ന വ്യക്തികൾ അയോഗ്യരാണ്.

🔴🔴🔴🔴🔴🔴

 *തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്* താഴെപ്പറയുന്ന വ്യക്തികൾ അയോഗ്യരാണ്.

 *Kerala Panchayath Raj Act, 1994 Sections 29, 30,31,32,33,34,35,36,37 പ്രകാരം* 

 മത്സരിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമ /ബ്ലോക്ക് /ജില്ലാ പഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ.

 .നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് പൂർത്തിയായില്ലെങ്കിൽ .

.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള വാർഡുകളിൽ ആ വിഭാഗത്തിൽപ്പെട്ടവർ അല്ലെങ്കിൽ

RO /ARO യുടെ മുന്നിൽ പത്രിക സമർപ്പിക്കുമ്പോൾ പ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചാൽ .

കേന്ദ്ര/സംസ്ഥാന/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ അയോഗ്യർ.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകളിലെ ജീവനക്കാർ. (ഉദാ: KSRTC, Empanelled ഉൾപ്പെടെ)

 കേന്ദ്ര-സംസ്ഥാന തദ്ദേശ സർക്കാരുകൾക്ക് 51% ഓഹരിയുള്ള കമ്പനിയോ, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലോ ഉള്ള ജീവനക്കാർ അയോഗ്യർ.section 30

സ്റ്റാറ്റ്യൂട്ടറി ബോർഡ് ജീവനക്കാർ ( ഉദാ: KSEB)

കേരള സംസ്ഥാനത്തിലെ എല്ലാ യൂണിവേഴ്സിറ്റിയിലേയുംജീവനക്കാർ .

താത്കാലിക സർവീസിലുള്ള ജീവനക്കാർ (ഉദാ:- എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 179 ദിവസം  നിയമനത്തിൽ ഇരിക്കുന്നവർ).

 SLR വർക്കേഴ്സ് (Seasonal Labour Roll) (ഉദാ:പൈപ്പ് പൊട്ടിയാൽ വിളിക്കുമ്പോൾ നന്നാക്കാൻ വരുന്ന വല്ലപ്പോഴും ജോലിയുള്ള ജീവനക്കാർ).

കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകൾ ഇൽ നിന്നും പിരിച്ചുവിടപ്പെട്ട (Dismissed)ജീവനക്കാർ അവർ ഡിസ്മിസ് ചെയ്ത കാലാവധി മുതൽ അഞ്ച് വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല.

ശിക്ഷിക്കപ്പെടുന്നവർക്ക് ആജീവനാന്ത വിലക്കല്ല

Section 31

 1) 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം (Representalion of people Act -1951) &

2) ഇന്ത്യൻ ശിക്ഷാ നിയമം (Indian Penal code - lPC) Chapter IX -A)

ഈ നിയമങ്ങളിലെ സെക്ഷൻ 8 (1) പ്രകാരം പിഴ ചുമത്തപ്പെട്ടാൽ, പിഴ ചുമത്തിയ തീയതി മുതൽ 6 വർഷത്തേക്കും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ ജയിൽമോചിതനായ ശേഷം ഉള്ള 6 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല .( ഉദാ:- Murder or Rape)

ഈ നിയമത്തിലെ സെക്ഷൻ 8(2) പ്രകാരം 6 മാസം വരെ ജയിൽ ശിക്ഷ അനുഭവിച്ചാൽ ജയിൽ മോചിതനായി 6 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല .(ഉദാ. മായം ചേർക്കൽ, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത )

സെക്ഷൻ 8 (3) പ്രകാരം 2 വർഷം വരെ ജയിൽശിക്ഷ അനുഭവിച്ചാൽ ശിക്ഷാ കാലാവധി കഴിഞ്ഞ 6 വർഷം വരെ മത്സരിക്കാൻ കഴിയില്ല .

3)കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം ഇലക്ഷൻ കുറ്റങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ടാൽ 6 വർഷം വരെ മത്സരിക്കാൻ കഴിയില്ല 

സ്ഥാനാർത്ഥിയായി മത്സരിച്ച ശേഷം ഇലക്ഷൻ കണക്ക് നൽകാത്തവരെ ഇലക്ഷൻ കമ്മീഷൻ അയോഗ്യരാക്കുന്ന തീയതി മുതൽ 5 വർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല.

ഇലക്ഷൻ കുറ്റകൃത്യങ്ങൾ, വ്യാജ രേഖകൾ ചമയ്ക്കൽ

കോടതി /ട്രിബ്യൂണൽ 3 മാസം വരെയെങ്കിലും സ്വഭാവ ദൂഷ്യത്തിന് ശിക്ഷിച്ച വർക്ക് മത്സരിക്കാൻ കഴിയില്ല. 

അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട വർക്ക് മത്സരിക്കാൻ സാധിക്കില്ല. 

ദുർഭരണത്തിന് ഓംബുഡ്സ്മാൻ ശിക്ഷിക്കപ്പെട്ടവർക്ക് മത്സരിക്കാൻ സാധിക്കില്ല.

 സ്ഥിര ബുദ്ധി ഇല്ലാത്തവർക്ക് മത്സരിക്കാൻ കഴിയില്ല (സ്ഥിരബുദ്ധി ഇല്ലായെന്ന് ക്ഷമതയുള്ള കോടതി പറയണം.

വിദേശ രാജ്യങ്ങളിൽ പൗരത്വം നേടിയവർക്ക് മത്സരിക്കാൻ കഴിയില്ല കാരണം അവരുടെ ഇന്ത്യയിലെ പൗരത്വം നഷ്ടപ്പെടും .

കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുള്ള വർക്ക് മത്സരിക്കാൻ സാധിക്കുകയില്ല ഉദാ: . ഒരു പൊതുമരാമത്ത് കോൺട്രാക്ടർക്ക് മത്സരിക്കാൻ പറ്റില്ല പഞ്ചായത്തുമായി Subsiting Contract ഉണ്ടെങ്കിൽ.

എന്നാൽ റേഷൻ കട നടത്തുന്ന ആളിന് മത്സരിക്കാം കാരണം റേഷൻകട സർക്കാരുമായുള്ള കരാർ അല്ല. 

അതുപോലെ ഗുണഭോക്ത്യ കമ്മിറ്റിയിലെ കൺവീനർ, ജനകീയാസൂത്രണ പദ്ധതിയിലെ  പാടശേഖരം കമ്മറ്റി കൺവീനർ ആയി വരുന്നവർ എന്നിവർക്ക് മത്സരിക്കാം .

സംസ്ഥാന കേന്ദ്ര സർക്കാരുകളിലേക്ക് ഏതെങ്കിലും തരത്തിലുള്ള കുടിശിക കൊടുക്കാൻ ഉള്ളവർക്ക് മത്സരിക്കാൻ കഴിയില്ല .

എന്നാൽ ബാങ്കുകളിലെയോ, കോപ്പറേറ്റീവ് സൊസൈറ്റിയിലെയോ ലോൺ കുടിശിക ഉണ്ടെങ്കിലും മത്സരിക്കാം കാരണം ആ കുടിശ്ശിക സർക്കാരിലേക്കുള്ള കുടിശ്ശികയല്ല .

എന്നാൽ ഈ കുടിശ്ശിക ഈടാക്കാൻ റവന്യൂ റിക്കവറി നടപടി സ്വീകരിച്ചു കഴിഞ്ഞാൽ അത് സർക്കാരിലേക്ക് കുടിശ്ശികയായി മാറും അപ്പോൾ മത്സരിക്കാൻ പറ്റില്ല.
 റവന്യൂ റിക്കവറി കോടതി സ്റ്റേ നോമിനേഷൻ കാലഘട്ടത്തിൽ നിലവിലുണ്ടെങ്കിൽ മത്സരിക്കാം .

ബാർ കൗൺസിൽ അയോഗ്യനാക്കിയ ഒരു അഡ്വക്കേറ്റ് മത്സരിക്കാൻ കഴിയില്ല .

CDS ചെയർപേഴ്സൺ ഉൾപ്പെടെ എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും മത്സരിക്കാം.

 എന്നാൽ CDS അക്കൗണ്ടന്റ് SC/ST  കോഡിനേറ്റർമാർ, പാലിയേറ്റീവ് നഴ്സ് എന്നിവർക്ക് മത്സരിക്കാൻ പാടില്ല .

അംഗനവാടി ജീവനക്കാർ,ആശാവർക്കർമാർ,  സാക്ഷരതാ പ്രേരക് ( പഞ്ചായത്തിലെ പ്രേരക്, മുൻസിപ്പാലിറ്റി പ്രേരകിന് മത്സരിക്കാൻ കഴിയില്ല) എന്നിവർക്ക് മത്സരിക്കാം.

കൂറുമാറ്റ നിരോധന നിയമം, തെരെഞ്ഞെടുപ്പിൻ്റെ രഹസ്യ സ്വഭാവം ലംഘിച്ചവർ, MP/ MLA ആയി മത്സരിച്ചോ ഇലക്ഷൻ കേസുകളിൽ ഉൾപ്പെട്ട് അയോഗ്യരായവർ തുടങ്ങിയ വിവിധ ശിക്ഷാ നടപടികളിൽ ഉൾപ്പെട്ടവർക്ക് വിവിധ കാലയളവിൽ വിലക്കുണ്ട്.

 *CONSUMER COMPLAINTS & PROTECTION SOCIETY** 

 ( **Registered NGO & Voluntary* *consumer organisation for legal awareness* )


🔴🔴🔴🔴🔴
*പ്രാദേശിക സർക്കാർ ഭരണവും സർക്കാർ കാര്യങ്ങളും*
Sunday, 1 November 2020
➖➖➖➖➖➖➖➖

Election to LSGIs - Qualifications and Disqualifications of Candidates

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മൽത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 29,30,31,32,33,34 എന്നിവയിലും മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 85,86,87,88,89 എന്നിവയിലുമാണ് പ്രതിപാദിക്കുന്നത്. രണ്ടു നിയമങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെ സമാനമായ വ്യവസ്ഥകളാണ് യോഗ്യതകൾക്കും അയോഗ്യതകൾക്കും പറഞ്ഞിട്ടുള്ളത്. അവയിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ ചുവടെ ചേർക്കുന്നു.

യോഗ്യതകൾ 

മത്സരിക്കാൻ ഉദ്ദേശിക്കുന്ന പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കണം. 

നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ തന്റെ ഇരുപത്തിയൊന്നാം വയസ് പൂർത്തിയാക്കിയിരിക്കണം. 

ഏതെങ്കിലും സംവരണ മണ്ഡലത്തിൽ മത്സരിക്കാനാണെങ്കിൽ ആ വിഭാഗത്തിൽപെട്ട ആളായിരിക്കണം. 

പഞ്ചായത്തിന്റെ കാര്യത്തിൽ പട്ടിക ഒന്നിലുള്ള (മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ പട്ടിക രണ്ടിലുള്ള) സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ വരണാധികാരിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റാരുടേയെങ്കിലുമോ മുൻപാകെ നടത്തി ഒപ്പിട്ടു നൽകിയിരിക്കണം.

പഞ്ചായത്ത് ആക്ടിലെയോ മുനിസിപ്പാലിറ്റി ആക്ടിലെയോ മറ്റേതെങ്കിലും വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടാത്ത ആളായിരിക്കണം


അയോഗ്യതകൾ 

സംസ്ഥാന സർക്കാരിലെയോ കേന്ദ്ര സർക്കാരിലെയോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയോ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. 

സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിയന്ത്രിക്കുന്ന കോർപറേഷനിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. 

സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള ഏതെങ്കിലും കമ്പനിയിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. കമ്പനി എന്നതിൽ കേരള സഹകരണ സംഘങ്ങൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളും ഉൾപെടും.

സംസ്ഥാനത്തെ ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവകലാശാലയിലേയോ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. (വകുപ്പ് 30). (മുനിസിപ്പൽ നിയമത്തിൽ ഈ പ്രയോഗം സംസ്ഥാന നിയമ പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള ബോർഡുകളിലെയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ എന്നാണ്.(വകുപ്പ് 86))

ജീവനക്കാരൻ എന്നതിൽ പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഉൾപെടും. അങ്കണവാടി ജീവനക്കാർ, ബലവാടി ജീവനക്കാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്കുമാർ എന്നിവർ ഉൾപ്പെടുകയില്ല. അങ്കണവാടി ജീവനക്കാർ,ബലവാടി ജീവനക്കാർ,ആശാ വർക്കർമാർ,സാക്ഷരതാ പ്രേരക്കുമാർ എന്നിവർക്ക് മത്സരിക്കാം. 

അഴിമതിക്കോ കൂറില്ലായ്മക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട മുകളിൽ പറഞ്ഞ ജീവനക്കാർക്ക് പിരിച്ചുവിട്ട് അഞ്ചുകൊല്ലം കഴിയാതെ മത്സരിക്കാൻ കഴിയുകയില്ല. 

1860 ലെ I.P.C. - IX A അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (IPC Chapter IXA)

1951 ലെ R.P.ആക്ട് വകുപ്പ് 8 ൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (RP Act Section 8)

ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.

തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന് കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക).

നിശ്ചിത തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാത്തതിനോ ബോധിപ്പിച്ച കണക്കുകൾ കളവായതുകൊണ്ടോ പരിധിയിൽ കൂടുതൽ ചെലവുചെയ്തതിനോ   സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ തീയതി മുതൽ 5 വർഷം വരെ അയോഗ്യത ഉണ്ടാകും.

പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിക്കാൻ കഴിയുകയില്ല.

പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും.

സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് 3 മാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.സാന്മാർഗിക ദൂഷ്യം എന്നതിന് നിർവചനം നൽകിയിട്ടില്ല. സമൂഹത്തിനെതിരായിട്ടുള്ള കുറ്റങ്ങളെ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റമായി കാണും.

അഴിമതി കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.

ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.

സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.

ഒരു വിദേശ രാജ്യത്തിലെ പൗരത്വം സ്വേച്ഛയാ ആർജിച്ചിരിക്കുന്നുവെങ്കിൽ അയോഗ്യത ഉണ്ടാകും.

പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.

അഴിമതി പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.

നിർദ്ധനനായി വിധിക്കപെടുന്നതിനുള്ള അപേക്ഷകനായിരിക്കുകയോ ഒരു അവിമുക്ത (കട ബാധ്യതകളിൽനിന്നും മുക്തനല്ലാത്ത) നിർദ്ധനനായിരിക്കുകയോ ചെയ്താൽ അയോഗ്യത ഉണ്ടാകും.

സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.

സർക്കാരിന് വേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിന് വേണ്ടിയോ പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിൽ ഏർപ്പെട്ടിരിക്കുന്നുവെങ്കിൽ അയോഗ്യത ഉണ്ടാകും.

മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലെക്കോ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കോ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ പറഞ്ഞിരിക്കുന്ന സമയം കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.

വകുപ്പ് 30 (1) / 86(1) ൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടില്ലെങ്കിൽ അയോഗ്യത ഉണ്ടാകും.

1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.

വക്കീലായി പ്രാക്റ്റീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.

ഒരു ബധിര മൂകൻ (ബധിരനും മൂകനും) ആണെങ്കിൽ അയോഗ്യത ഉണ്ടാകും.

സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയുട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.

പഞ്ചായത്തിന്റെ ധനമോ മറ്റുവസ്തുക്കളോ നഷ്ടപെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്‌തെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ടെകിൽ അയോഗ്യത ഉണ്ടാകും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരികൾക്കായി പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ കൈപുസ്തകത്തിന്റെ അധ്യായം മൂന്നിൽ കോടതി വിധികൾ സഹിതം ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് വായിക്കക.   

ഒരു സ്ഥാനാർത്ഥി ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനായിട്ടുണ്ടോ എന്ന പ്രശ്‍നം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീർപ്പിന് വിടേണ്ടതാണ്. 


*🌍പഞ്ചായത്ത്* 
*വാർത്തകൾ*