തീയതി : 30/06/2021
സർക്കുലർ നമ്പർ - 26/2021
വിഷയം : സഹകരണ വകുപ്പ്-അന്തർദേശീയ സഹകരണ ദിനം-2021ജൂലൈ 3 പരിപാടികൾ സംഘടിപ്പിക്കുന്നത്- സംബന്ധിച്ച്.
ജൂലൈ 3 അന്തർദേശീയ സഹകരണ ദിനം.
സഹകരണ സ്ഥാപനങ്ങളെ
സംബന്ധിച്ച ജനങ്ങൾക്കിടയിലെ
അവബോധം ശക്തിപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ, അന്തർദേശീയ ഐക്യത്തിനും വികസനത്തിനും
നൽകുന്ന മാതൃകകൾ പ്രോൽസാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിനാഘോഷത്തിനു പിന്നിലെ ലക്ഷ്യങ്ങൾ.
"Rebuild Better together” എന്നാണ് ഈ വർഷത്തെ സഹകരണ ദിനത്തിന്റെ
പ്രമേയം. ഒരുമിച്ച് നിന്ന് മെച്ചപ്പെട്ട പുനഃനിർമ്മാണം എന്നതാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
കോവിഡ് എന്ന മഹാമാരി ഉയർത്തിയ വെല്ലുവിളികളെ സഹകരണ പ്രസ്ഥാനം എങ്ങനെയാണ് ഐക്യദാർഡ്യത്തോടെ നേരിട്ടത് എന്ന് ലോകത്തിന് കാണിച്ചു
കൊടുക്കുക. ഇതിനായ് ഒരുമിച്ച് നിന്ന് മെച്ചപ്പെട്ട രീതിയിൽ ലോകത്തെ പുതുക്കിപ്പണിയാം.
അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനുള്ള അവസരമായി ഈ ദിനത്തെ സഹകാരികൾ
പ്രയോജനപ്പെടുത്തണം എന്ന സന്ദേശമാണ് പ്രമേയം
മുന്നോട്ടുവയ്ക്കുന്നത്.
ഈ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ പരമാവധി ഒഴിവാക്കാനും യോഗങ്ങൾ വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിക്കാനുമുള്ള സർക്കാർ
തീരുമാനത്തെ മാനിച്ച് ഈ ദിനാഘോഷ പരിപാടികൾ ഓൺലൈനായി നടത്തുകയാണ്.
ജൂലൈ 3-ാം തീയതി ശനിയാഴ്ച രാവിലെ 10.00 മണിയ്ക്ക് ബഹു. സഹകരണ വകുപ്പ്മന്ത്രി ഈ വിഷയത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തും. ഇതിനോടനുബന്ധിച്ച്
മികച്ച സംഘങ്ങളുടെ അവാർഡ് പ്രഖ്യാപനം, വിദ്യാതരംഗിണി വായ്പാ പദ്ധതി ഉദ്ഘാടനം ,
യുവസംരംഭകവും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. സഹകരണ സംഘം രജിസ്ട്രാർ ആഫീസിൽ വച്ച് നടത്തുന്ന പരിപാടി തത്സമയം വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും യൂട്യൂബ്, ഫെയ്സ് ബുക്ക് ലൈവ്, വാട്ട്സാപ്പ് എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ
എത്തിക്കുന്നതാണ്. ആ സമയത്ത് സഹകരണ സംഘങ്ങൾ, അപ്പക്സ് സ്ഥാപനങ്ങൾ,
ബോർഡുകൾ, സഹകരണ വകുപ്പ് ആഫീസ് എന്നിവിടങ്ങളിൽ സഹകാരികൾ,
ഭരണസമിതി അംഗങ്ങൾ, സഹകരണ ജീവനക്കാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി സംസ്ഥാനത്തെ സഹകാരി സമൂഹം പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒത്തുചേരുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ :
1.കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരിക്കണം ഓരോ പ്രവൃത്തിയും ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത്.
2. ഓരോ സ്ഥാപനത്തിലും സാമൂഹിക അകലം പാലിച്ച് വലിയ സ്ക്രീനിൽ; LED TV
പ്രദർശിപ്പിക്കാനുള്ള സംവിധാനം ഒരുക്കണം.
3. ലൈവ് പ്രദർശനത്തിനായി ലാപ്പ്ടോപ്പ് കമ്പ്യൂട്ടർ ആവശ്യമായ സൗണ്ട് സിസ്റ്റത്തോടു കൂടിയ ടിവി പ്രോജക്ടർ, കുറഞ്ഞത് 10 Mbps വേഗതയുള്ള ബ്രോഡ്
ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഒരുക്കണം.
4. http://youtube.com/c/PRORCS എന്ന യൂട്യൂബ് ലിങ്കിലും ബഹുമാനപ്പെട്ട സഹകരണ
വകുപ്പ് മന്ത്രിയുടെ www.facebook.com/vnvasavanofficial എന്ന ഫേസ് ബുക്ക് പേജിലും
സഹകരണ സംഘം രജിസ്ട്രാറുടെ www.facebook.com/rcskerala എന്ന ഫേസ് ബുക്ക് പേജിലും പരിപാടി ലൈവായി കാണാവുന്നതാണ്.
5. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങളും അറിയിപ്പുകളും ബന്ധപ്പെട്ടവർക്ക്
നൽകുന്നതിനും പ്രചരണ മെറ്റീരിയലുകൾ പങ്കുവയ്ക്കാനും ജില്ലാതലത്തിൽ
ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കാവുന്നതാണ്.
6. എല്ലാ സഹകരണ സംഘങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജില്ല, താലൂക്ക്തല
ആഫീസുകളിലും കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സഹകരണ പതാക
ഉയർത്തണം.
7. സംഘങ്ങളുടെ കോൺഫറൻസ് ഹാൾ, അല്ലെങ്കിൽ സൗകര്യപ്രദമായ മുറി അവിടെ
LED TV സ്ഥാപിച്ച് രാവിലെ 10.00 നു പരിപാടി തുടങ്ങുന്നതിന് 15 മിനിട്ടിന് മുമ്പ്
പരിപാടി കാണുന്നതിനുള്ള സൗകര്യമൊരുക്കണം.
8. ഈ പരിപാടിക്ക് വലിയ പ്രചാരണം നൽകണം. സഹകരണ സംഘങ്ങളിലെ
ജീവനക്കാർ, സഹകാരികൾ എന്നിവരും വാട്ട്സാപ്പ് കൂട്ടായ്മകൾ, ഫേസ് ബുക്ക്
തുടങ്ങി ഓൺലൈൻ വഴി പ്രചാരണം നടത്തണം.
9. എല്ലാ സഹകരണ സംഘങ്ങളിലും പരിസ്ഥിതി സൗഹാർദ്ദ വസ്തുക്കളുപയോഗിച്ചുള്ള
ബാനർ, പോസ്റ്റർ, സ്റ്റിക്കർ എന്നിവ തയ്യാറാക്കി പതിപ്പിക്കണം.
10. ജില്ലയിലെ സഹകരണ സംഘങ്ങളെയാകെ ഇതിൽ കണ്ണിയാക്കുന്നതിനുള്ള
പ്രവർത്തനം ജില്ലാതലത്തിൽ ഏകോപിപ്പിക്കണം. ഒരു ഉദ്യോഗസ്ഥന് ഇതിന്റെ
ചുമതല നൽകണം.
11. സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ
പരിപാടികൾ ആസൂത്രണം ചെയ്യണം. താലൂക്ക് തലത്തിലും ഉദ്യോഗസ്ഥ ചുമതല
ഉണ്ടാകണം.
12. ജൂലൈ 1-ാം തീയതിക്കുമുമ്പായി ജില്ല, താലൂക്ക്, സംഘം തല യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യണം.
നടത്തിയ ക്രമീകരണങ്ങൾ സംബന്ധിച്ച
വിവരം സഹകരണ സംഘം രജിസ്ട്രാർ ആഫീസിൽ ലഭ്യമാക്കണം. ഇതിനായി
ജില്ലാതലത്തിൽ ചുമതല ഒരു ഉദ്യോഗസ്ഥന് നൽകേണ്ടതാണ്.
13. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ലൈവ് സെഷനിൽ
സഹകാരികൾ , ജീവനക്കാർ പങ്കെടുക്കുന്ന ഫോട്ടോകൾ അതേ ദിവസം തന്നെ
keralarcssocialmedia@gmail.com എന്ന ഇമെയിൽ വിലാസത്തിൽ
അയക്കേണ്ടതാണ്.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സഹകരണ സംഘം രജിസ്ട്രാർ ആഫീസുമായി
ബന്ധപ്പെടുക.
(ഒപ്പ്)
പി.ബി.നൂഹ് ഐ.എ.എസ്.
സഹകരണ സംഘം രജിസ്ട്രാർ
ആജ്ഞാനുസരണം
അഡീഷണൽ രജിസ്ട്രാർ (ജനറൽ)