വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ ധനസഹായം; അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 31
ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം യുപി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 10,000 രൂപയുടെ സ്കോളർഷിപ്പ് നൽകുന്നു . വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്നാണ് സ്കോളർഷിപ്പ് നൽകുന്നത്. സംസ്ഥാന, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് സ്കോളർഷിപ്പ് നൽകുന്നത് .
അഞ്ച് , ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "ഇ-ദ്രോണ മാസ്റ്റേഴ്സ്", ഏഴ് , എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "ഇ-ദ്രോണ സ്കോളേഴ്സ്", ഒൻപത് , പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "ഇ-ദ്രോണ വിസാർഡ്സ്'എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ് നൽകുന്നത്.
ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുക. യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം 10,000 രൂപ വീതമാണ് സ്കോളർഷിപ്പ് ലഭിക്കുക.
പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള യോഗ്യതാ പരീക്ഷ ഓഗസ്റ്റ് 15 ന് ഓൺലൈനിൽ നടത്തും. ഓഗസ്റ്റ് 18 ന് വിജയികളെ പ്രഖ്യാപിക്കും.. രജിസ്ട്രേഷനുള്ള വെബ്‍സൈറ്റ് ഐഡി https://edronalearning.com/scholarship