സഹകരണ സംഘങ്ങളിലെ വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് എളുപ്പത്തിൽ


സഹകരണ സംഘങ്ങളിലെ വാക്സിൻ എടുക്കാത്ത ജീവനക്കാർക്ക് എളുപ്പത്തിൽ

സഹകരണ സംഘങ്ങളിലെ വാക്സിൻ എടുക്കാത്ത ജീവനക്കാർ ഇനി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ സ്ലോട്ട് ബുക്കിങ് ലഭിക്കുന്നതാണ്.
 സഹകരണ ജീവനക്കാരെ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ https://www.cowin.gov.in/ പോർട്ടലിൽ രജിസ്റ്റർ ചെയ്ത registration number ആവശ്യമാണ്.
 Covid19.kerala.gov.in  ഇൽ  Frontline workers (bulk) ൽ  ക്ലിക്ക് ചെയ്യുക. സെക്രട്ടറി അല്ലെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയോ ആധാർ കാർഡ് നമ്പർ വച്ച് ആദ്യതവണ രജിസ്റ്റർ ചെയ്യുക. ലഭിക്കുന്ന ഒടിപി അനുസരിച്ച് സ്ഥാപനത്തിന്റെ പേരും മറ്റു വിവരങ്ങളും നൽകുക.Type of organization : Government എന്നും,  Name : Kerala Co Operative Employee എന്നും നൽകുക. മേലുദ്യോഗസ്ഥന്റെ എംപ്ലോയി ഐഡി കാർഡ് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്  . അതിനുശേഷം വരുന്ന വിൻഡോയിൽ ഓരോ ജീവനക്കാരുടെയും പേര്, ജനിച്ചവർഷം, മൊബൈൽ നമ്പർ, Covin രജിസ്ട്രേഷൻ ഐഡി, ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം എന്നിവ സെലക്ട് ചെയ്യുക. മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ നൽകിയതിനു ശേഷം വീണ്ടും മേലുദ്യോഗസ്ഥന്റെ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് സബ്മിറ്റ് ചെയ്യുക. വാക്സിൻ സ്ലോട്ട്  അനുവദിക്കുന്ന  മുറക്ക് ഓരോ ജീവനക്കാരനും അവരവരുടെ മൊബൈൽ നമ്പറിൽ വാക്സിനേഷൻ തീയതി, സമയം  മെസ്സേജ് വരുന്നതാണ്