നബാർഡിന്റെ 40 - മത് വാർഷികത്തോ ടനുബന്ധിച്ചു 4 പുതിയ പദ്ധതികൾ
നബാർഡിന്റെ 40 - മത് വാർഷികത്തോ ടനുബന്ധിച്ചു 4 പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. താറാവുകളിലെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗത്തിന് വാക്സിൻ വികസിപ്പിക്കുന്നതിനു കേരള വെറ്ററിനറി സർവകലാശാല ക്കു 18.50 ലക്ഷം രൂപ ഗ്രാൻഡ് നൽകും. നിലമ്പൂരിലെ ആദിവാസി മേഖലകളിൽ ദീർഘ ദൂര വയർലസ് കണക്ടിവിറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്ക് 5 ലക്ഷം രൂപ നൽകി. മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് മോട്ടോർ എൻജിന്റെ കേടുപാട് തീർക്കുന്നതിനു സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റിക്ക് 15 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ സ്‌കിൽ അക്വീ സിഷൻ പ്രോഗ്രാം വഴി ഗ്രാഫിക് ഡിസൈനർ പ്രോഗ്രാം , m w s , ക്ലൗഡ് പ്രോഗ്രാം എന്നീ കോഴ്‌സുകൾ പഠിപ്പിക്കാൻ 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.290 പേരാണ് ഗുണഭോക്‌ത്താ ക്കൾ