//ബി-ടെക് പഠനം ; ഇനി മുതൽ മലയാളത്തിലും പഠിക്കാം//

//ബി-ടെക് പഠനം ; ഇനി മുതൽ മലയാളത്തിലും പഠിക്കാം//
19-07-2021


മലയാളമുള്‍പ്പടെ പതിനൊന്ന് പ്രാദേശിക ഭാഷകളില്‍ ബി-ടെക് പഠനത്തിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE) അനുമതി നല്‍കി. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും ഇനിമുതല്‍ പഠിക്കാം. എട്ട് സംസ്ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളില്‍ വരുന്ന അദ്ധ്യായന വര്‍ഷം മുതല്‍ പ്രാദേശിക ഭാഷകളില്‍ കോഴ്‌സുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.