Pages

പാസ്പോർട്ട് ഇനി പോസ്റ്റോഫീസ് വഴി എടുക്കാനുള്ള സൗകര്യമൊരുക്കി തപാൽ വകുപ്പ്

പാസ്പോർട്ട് ഇനി പോസ്റ്റോഫീസ് വഴി എടുക്കാനുള്ള സൗകര്യമൊരുക്കി തപാൽ വകുപ്പ്

 നിങ്ങള്‍ ഒരു പാസ്‌പോര്‍ട്ട് എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല പകരം നിങ്ങളുടെ അടുത്തുള്ള "പോസ്റ്റോഫീസിലേക്ക്" പോയാല്‍ മതി. അവിടെ നിങ്ങള്‍ക്ക്  പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കാന്‍ കഴിയും.
India Post രാജ്യത്തെ പല പോസ്റ്റോഫീസുകളിലും പാസ്‌പോര്‍ട്ട് രജിസ്ട്രേഷന്‍, പാസ്‌പോര്‍ട്ട് അപേക്ഷ തുടങ്ങി നിരവധി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനായി നിങ്ങള്‍ പോസ്റ്റോഫീസിലെ കോമണ്‍ സര്‍വീസ് സെന്റര്‍ (CSC) കൗണ്ടറുകളിലേക്കാണ് പോകേണ്ടത്. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള് അറിയാം..
India Post ഒരു ട്വീറ്റിലൂടെ ഈ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പോസ്റ്റോഫീസിലെ CSC കൗണ്ടറില്‍ പാസ്‌പോര്‍ട്ടിനായി രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കാനും എളുപ്പമാണെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാമെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പോസ്റ്റ് ഓഫീസിലേക്ക് പോകുക.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അടുത്തുള്ള പോസ്‌റ്റ് ഓഫീസുകളില്‍‌ നിലവിലുള്ള "പാസ്‌പോര്‍ട്ട് സേവാ സെന്റര്‍"  സന്ദര്‍ശിച്ച്‌ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം. ഇപ്പോള്‍ പോസ്റ്റോഫീസുകളില്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാന്‍ അനുവദിച്ച ശേഷം പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ ഉപയോഗക്ഷമത കൂടുതല്‍ വര്‍ദ്ധിക്കുന്നുണ്ട്.
പോസ്റ്റോഫീസില്‍ തന്നെ പരിശോധന നടത്തും.
Passportindia.gov.in ന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രവും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രവും പാസ്‌പോര്‍ട്ട് ഓഫീസിലെ ശാഖകളാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള ഫ്രണ്ട് എന്‍ഡ് സേവനം നല്‍കും.
പാസ്‌പോര്‍ട്ട്  നല്‍കുന്നതിനുള്ള ടോക്കണ്‍ മുതല്‍ അപേക്ഷ നല്‍കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ ചെയ്യും.
 പാസ്‌പോര്‍ട്ടിനായി നിങ്ങള്‍ക്ക് ആദ്യം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷിക്കുകയും ചെയ്യേണ്ടതാണ്, തീയതി ലഭിച്ചാല്‍, രസീത്, മറ്റ് യഥാര്‍ത്ഥ രേഖകള്‍ എന്നിവയുടെ ഹാര്‍ഡ് കോപ്പിയുമായി നിങ്ങള്‍ പോസ്റ്റോഫീസിലേക്ക് പോകേണ്ടതാണ്.
ഇവിടെ നിങ്ങളുടെ ഡോക്യൂമെന്റസ് പരിശോധിക്കും, അതിനുശേഷം നിങ്ങളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ SMS വഴി നല്‍കും, ഈ പ്രക്രിയക്ക് കുറഞ്ഞത് 15 ദിവസം എടുക്കും