വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികൾ
വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് 5 രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് നല്‍കണം. സ്വന്തം മേല്‍വിലാസം എഴുതിയ കവറും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. കോര്‍പ്പറേഷന്റെ മേഖലാ, ജില്ലാ ഓഫീസുകളിലും www.kswdc.org എന്ന വെബ്സൈറ്റിലും അപേക്ഷാഫോം ലഭിക്കും.
ഒ.ബി.സി വിഭാഗം
പരമാവധി വായ്പ : 10 ലക്ഷം രൂപ
ന്യൂനപക്ഷ വിഭാഗം
പരമാവധി വായ്പ :
ക്രെഡിറ്റ് ലൈന്‍ 1 : 20 ലക്ഷം രൂപ
ക്രെഡിറ്റ് ലൈന്‍ 2 : 30 ലക്ഷം രൂപ
പട്ടികജാതി വിഭാഗം
പരമാവധി വായ്പാ തുക : 3 ലക്ഷം രൂപ
എല്ലാ വായ്പകള്‍ക്കും
പ്രായപരിധി: 18 - 55
പലിശ നിരക്ക്: 6 ശതമാനം
പിഴപ്പലിശ: 6 ശതമാനം
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ ആള് ജാമ്യം
ആവശ്യമായ രേഖകള്‍
01. ജാതി, വയസ് തെളിയിക്കുന്ന രേഖകള്‍
02. റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍
03. കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
04. ഇലക്ഷന് തിരിച്ചറിയല്‍ കാര്‍ഡ്
05. ആധാര്‍ കാര്‍ഡ്
06. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്
07. അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
ഉദ്യോഗസ്ഥ ജാമ്യം
1 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10 ശതമാനം ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്
3 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 12 ശതമാനം വരെ ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്
വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍
അഞ്ചുസെന്ററില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണവും അനുബന്ധ രേഖകളും, മുന്‍ ആധാരം, കരം തീര്‍ത്ത രസീത്, വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് സ്കെച്ച്, 15 വര്‍ഷത്തില്‍ കുറയാത്ത കുടിക്കിട(ബാദ്ധ്യത) സര്‍ട്ടിഫിക്കറ്റ്