Pages

Kerala state co-operative Employees welfare board- Notification

Kerala state co-operative Employees welfare board- Notification

തിരുവനന്തപുരം :- കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ
അംഗങ്ങളായവരും കോവിഡ് -19 രണ്ടാം തരംഗത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം വേതനം
ലഭിക്കാത്തവരുമായ കയർ, കൈത്തറി, ഖാദി & വില്ലേജ് ഇൻഡസ്ട്രീസ്, വ്യവസായം എന്നീ
തൊഴിൽ മേഖലയിലെ സഹകരണസംഘം ജീവനക്കാർക്ക് ബോർഡിൽ നിന്നും 2500/- രൂപ
ധനസഹായം നൽകുന്നതിന് ബഹു. സഹകരണവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് -19
രണ്ടാം തരംഗം മൂലം പ്രഖ്യാപിച്ച ലോക്ഡൗൺ കാലയളവിൽ ജോലി നഷ്ടപ്പെട്ടതുമൂലം വേതനം
ലഭിക്കാതിരുന്നവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുളളത്. ഈ കാലയളവിൽ ശമ്പളം
കമ്മീഷൻ/ വേതനം എന്നിവ ലഭിച്ചിട്ടില്ലെന്ന സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും
സത്യവാങ്മൂലം ഉൾപ്പെടെയുളള അപേക്ഷ സ്ഥാപനത്തിന്റെ ഭരണനിയന്ത്രണ ചുമതലയുള
താലൂക്ക് ജില്ലാതലത്തിലുള്ള മേലുദ്യോഗസ്ഥന്റെ ശുപാർശ സഹിതം ബോർഡിന്റെ ഹെഡ് ഓഫീസിൽ
സമർപ്പിക്കണം. 2500/- രൂപയ്ക്ക് അർഹരായ സംഘത്തിലെ എല്ലാ ജീവനക്കാർക്കുമായി നിശ്ചിത
മാതൃകയിലുള്ള ഒരു അപേക്ഷ മാത്രമേ സമർപ്പിക്കേണ്ടതുളളൂ. അപേക്ഷാ ഫോറവും വിശദ
വിവരങ്ങളും ബോർഡിന്റെ www.kscewb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഓഫോൺ : 0471-2333300)





To download click here....