Pages

//പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 16 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി//

//പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 16 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി//
10-Aug-2021

തിരുവന്തപുരം: പ്ലസ് വൺ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 16 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് ഒരു മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആധുനിക ശാസ്ത്ര-സാമൂഹ്യ ബോധത്തിന്‍റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കും.

2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ കരട് തയ്യാറാക്കും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രീ സ്കൂൾ മുതൽ ഹയർസെക്കന്‍ററി തലം വരെ സ്കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
➖➖➖➖➖➖➖➖➖➖