Pages

//ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ്//

✈️
//ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ്//
10-Aug-2021

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലെ പുതിയ സര്‍ക്കുലറിലാണ് കൊവിഡ് വാക്‌സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും ദുബൈയിലേക്ക് മടങ്ങാം.എന്നാല്‍ അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. 

ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കണം. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും കൈവശം ഉണ്ടാകണം. പരിശോധനാ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ എടുത്ത റാപ്പിഡ് പരിശോധനാ ഫലവും ഹാജരാക്കേണ്ടതുണ്ട്. 

ദുബൈയിലെത്തുമ്പോള്‍ കൊവിഡ് പിസിആര്‍ ടെസ്റ്റിന് വിധേയരാകണം. യുഎഇ പൗരന്മാ ര്‍ക്ക് ഈ നിബന്ധനകളില്‍ ഇളവുണ്ട്. എന്നാല്‍ ഇവരും ദുബൈ വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധന നടത്തണം. കൊവിഡ് വാക്സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യയും വിസ്‍താര എയര്‍ലൈന്‍സും അറിയിച്ചിരുന്നു.
➖➖➖➖➖➖➖➖➖➖