Pages

✈️*പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി വിമാനക്കമ്പനികള്‍*20-08-2021

✈️
*പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി വിമാനക്കമ്പനികള്‍*
20-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. ദുബായിലേക്ക് ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് വില 40,000 രൂപയായിരുന്നത് 70,000 രൂപയായി ഉയര്‍ന്നു. ഈ സ്ഥലങ്ങളില്‍ നിന്ന് അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ശരാശരി 70 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 13,000 മുതല്‍ 30,000 രൂപ വരെയാണ് വര്‍ധിച്ചത്. യു.എ.ഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 40,000 രൂപയാണ്. യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സിനും ഇത്തിഹാദിനും യഥാക്രമം 52,364 രൂപയും 53,874 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്കണോമി ക്ലാസ് ടിക്കറ്റിന് 39,811 രൂപയാണ് നിരക്ക്. എയര്‍ അറേബ്യയില്‍ ഇത് 40,845 രൂപയും ഇന്‍ഡിഗോയില്‍ 41,868 രൂപയുമാണ് ടിക്കറ്റ് വില. ഗോഫസ്റ്റിലാണ് ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതല്‍, 42,320 രൂപ. സ്‌പൈസ് ജെറ്റ് (40,454 രൂപ), വിസ്ഥാര (41,560 രൂപ) എന്നിങ്ങനെയാണ് മറ്റ് വിമാനങ്ങളിലെ നിരക്ക്.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*