Pages

*ചുവപ്പ് തുണി വീശി, ട്രെയിൻ നിർത്തി; തിരൂരിൽ കുട്ടിക്കുസൃതി കാര്യമായി, അഞ്ച് കുട്ടികൾ കസ്റ്റഡിയിൽ*

*ചുവപ്പ് തുണി വീശി, ട്രെയിൻ നിർത്തി; തിരൂരിൽ കുട്ടിക്കുസൃതി കാര്യമായി, അഞ്ച് കുട്ടികൾ കസ്റ്റഡിയിൽ*
20-Aug-2021

തിരൂർ: കുളിക്കാനെത്തിയ കുട്ടികളുടെ തമാശ കാര്യമായതോടെ ട്രെയിൻ നിർത്തി. തിരൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് 'പണിയൊപ്പിച്ചത്'. 

കോയമ്പത്തൂർ മംഗലാപുരം എക്‌സ്പ്രസ് തിരൂർ വിട്ടയുടൻ കുളത്തിൽ കുളിക്കുകയായിരുന്ന കുട്ടികൾ കുളക്കടവിലെ ചുവപ്പ് മുണ്ട് വീശുകയായിരുന്നു. ഉടൻ ട്രയിൻ നിർത്തിയതോടെ കുട്ടികൾ ഓടി രക്ഷപ്പെട്ടു. 

അഞ്ച് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ട ശേഷമാണ് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച പകൽ 12.30 ഓടെയാണ് സംഭവം. തുടർന്ന് ആർ പി എഫ് നടത്തിയ അന്വേഷണത്തിനൊടുവിൽ അഞ്ച് കുട്ടികളെ കസ്റ്റഡിയിലെടുത്തു.

➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*