Pages

*ഈശോ സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി*

*ഈശോ സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി*
13-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഈശോ സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നല്‍കാവൂ എന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി
ഈശോ - ബൈബിളുമായി ബന്ധമില്ലാത്തത് എന്ന് ചിത്രത്തിന്റെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കി ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കി എന്നതിന്റെ പേരില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
➖➖➖➖➖➖➖➖➖➖

കടപ്പാട്*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*