//ഇന്ന് മുതല്‍ എല്ലാവിഭാഗം കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് ലഭിക്കും//
13-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖
ഇന്നുമുതല്‍ എല്ലാവിഭാഗം കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷന്‍കടയിലെയും ലഭ്യത അനുസരിച്ചായിരിക്കും ഇത്. വിവിധ വിഭാഗം റേഷന്‍കാര്‍ഡുടമകള്‍ക്കു കിറ്റു നല്‍കാന്‍ നിശ്ചിതസമയം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമാകാത്തതിനാല്‍ അതു നടന്നില്ല. വെള്ളിയാഴ്ച മുതല്‍ വെള്ളക്കാര്‍ഡുകാര്‍ക്ക് കിറ്റുവിതരണമാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഞ്ഞ, പിങ്ക്, നീല കാര്‍ഡുകളുടെ കിറ്റുവിതരണം ഇനുയും തീരാനുണ്ട്. അതിനാല്‍ ഓണം കഴിഞ്ഞും വിതരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
*ഓണക്കിറ്റിലെ സാധനങ്ങള്‍*
പഞ്ചസാര - 1 കി.ഗ്രാം, വെളിച്ചെണ്ണ - 500 മി.ലി, ചെറുപയര്‍ - 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില - 100 ഗ്രാം, മുളക്/മുളക് പൊടി- 100 ഗ്രാം, ഉപ്പ് - 1 കി.ഗ്രാം, മഞ്ഞള്‍ - 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്, കശുവണ്ടി പരിപ്പ് 50 ഗ്രാം - ഒരു പായ്ക്കറ്റ്,ഏലയ്ക്ക 20 ഗ്രാം - ഒരു പായ്ക്കറ്റ്, നെയ്യ് - 50 മി.ലി, ശര്‍ക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട - 1 കി.ഗ്രാം, ബാത്ത് സോപ്പ് - 1 എണ്ണം
➖➖➖➖➖➖➖➖➖➖