കുടുംബശ്രീ: വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന് കീഴിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വടക്കാഞ്ചേരി(റീ നോട്ടിഫിക്കേഷന്‍), ഇരിങ്ങാലക്കുട(റീ നോട്ടിഫിക്കേഷന്‍), ഗുരുവായൂര്‍ നഗരസഭകളില്‍ എന്‍.യു.എല്‍.എം. കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകര്‍ ബന്ധപ്പെട്ട നഗരസഭാ പരിധിയില്‍ താമസിക്കുന്നവരും കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളുമായിരിക്കണം. അടിസ്ഥാന യോഗ്യത: പ്ലസ് ടു (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം), സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. കുടുംബശ്രീ പ്രവൃത്തി പരിചയം അധിക യോഗ്യതയായിരിക്കും. എസ്‌ജെഎസ്ആര്‍വൈ പദ്ധതിയില്‍ സി.ഒ ആയി പ്രവൃത്തി പരിചയമുളളവര്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ സി.ഒമാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 40 വയസ്. ഓഗസ്റ്റ് 13 ന് വൈകീട്ട് 5ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന, കുടുംബശ്രീ കുടുംബാംഗമാണെന്ന് തെളിയിക്കുന്ന സി.ഡി.എസ്സിന്റെ സാക്ഷ്യ പത്രം) സഹിതം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ അയ്യന്തോള്‍, തൃശൂര്‍ - 680003 എന്ന വിലാസത്തില്‍ അയക്കണം.