Pages

ഈ വർഷത്തെ *നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്*(NEET) രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകി.


ഈ വർഷത്തെ *നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്*(NEET) രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടി നൽകി. പുതിയ തീയതി പ്രകാരം ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. neet.nta.nic.in വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ഓഗസ്റ്റ് 11 ന് അപേക്ഷ തിരുത്തൽ സൗകര്യം ലഭ്യമാകും. ഓഗസ്റ്റ് 14വരെ അപേക്ഷയിലെ തിരുത്തലുകൾ നടത്താം. സെപ്റ്റംബർ 12 നാണ് NEET പരീക്ഷ നടക്കുക. 13 വ്യത്യസ്ത ഭാഷകളിൽ പരീക്ഷ ഉണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം:

1. neet.nta.nic.in വെബ്സൈറ്റ് സന്ദർശിക്കുക. ഹോംപേജിലെ ‘രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക’ എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. സ്ക്രീനിൽ ഒരു പുതിയ പേജ് ദൃശ്യമാകും.
3. സ്വയം രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോറവുമായി തുടരുക.
4. പരീക്ഷാ ഫീസ് അടച്ച് സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.