Pages

*'ഞങ്ങടെ കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം, എകെജി സെൻ്ററിൽ നിന്നുള്ള മാർഗ്ഗനിർദേശം വേണ്ട': വിഡി സതീശൻ*

*'ഞങ്ങടെ കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം, എകെജി സെൻ്ററിൽ നിന്നുള്ള മാർഗ്ഗനിർദേശം വേണ്ട': വിഡി സതീശൻ*
31-Aug-2021

തിരുവനന്തപുരം: കോൺ​ഗ്രസിലെ അഭ്യന്തര വിഷയങ്ങളിൽ കെപിസിസി പ്രസിഡൻ്റ പറയുന്നതാണ് അന്തിമ നിലപാടെന്ന് വിഡി സതീശൻ. നേതാക്കളെല്ലാം ചേ‍ർന്ന് കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കുന്നത്. അതാണ് പാർട്ടി നിലപാട്, അതിനൊപ്പമാണ് താനെന്നും വിഡി സതീശൻ പറഞ്ഞു. 

എല്ലാ സംഘടനങ്ങൾക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട് അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവ‍ർത്തിക്കാൻ. അതില്ലാതെ പോകുമ്പോൾ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും സതീശൻ പറഞ്ഞു. ഇപ്പോൾ കോൺ​ഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. അതിൻ്റെ ആത്മവിശ്വാസം തങ്ങൾക്കെല്ലാമുണ്ട്. കോൺ​ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എകെജി സെൻ്ററിൽ നിന്നും നിർദേശവും മാർ​ഗനിർദേശവും നൽകേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി. 
സതീശൻ്റെ വാക്കുകൾ -.

സംഘടനാപരമായ കാര്യങ്ങൾ കെപിസിസി പ്രസിഡൻ്റ് പറയും. പുനസംഘടന പൂ‍ർത്തിയാക്കാൻ കെപിസിസി പ്രസിഡൻ്റ ഒരു സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനകത്ത് തന്നെ കാര്യങ്ങൾ നടപ്പാക്കും. എല്ലാ സംഘടനങ്ങൾക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട് അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവ‍ർത്തിക്കാൻ. അതില്ലാതെ പോകുമ്പോൾ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നത്. 

എ.വി​ ​ഗോപിനാഥിൻ്റെ അടക്കമുള്ള വിഷയങ്ങളിൽ കെപിസിസി പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കും. സംഘടനാപരമായ കാര്യങ്ങളിൽ വളരെ വ്യക്തതയോടെ കെപിസിസി പ്രസിഡൻ്റ പറയും. നേതാക്കളെല്ലാം കൂടി ആലോചിച്ച കാര്യമാണ് അദ്ദേഹം പറയുന്നത്. ആ കാര്യങ്ങളേ ഞങ്ങൾ പറയൂ. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. അതൊരു പുതിയ രീതിയാണ്. അതിൻ്റെ ഒരു ആത്മവിശ്വാസം ഞങ്ങൾക്കെല്ലാമുണ്ട്. 

തുടർച്ചയായുണ്ടായ രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്നും കേരളത്തിലെ യുഡിഎഫിനേയും കോൺ​ഗ്രസിനേയും തിരികെ കൊണ്ടു വരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായൊരു പദ്ധതി ഞങ്ങൾക്കുണ്ട് ആ രീതിക്ക് കാര്യങ്ങൾ നടക്കും

സിപിഎമ്മിൽ എന്താണ് നടക്കുന്നത്. ഇതിനു മുൻപ് എന്താണ് നടന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇപ്പോ ആലപ്പുഴയിൽ ആ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരേയും ഇഷ്ടമില്ലാത്തവരേയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ട. ഞങ്ങളുടെ അഭ്യന്തര കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം അതിന് എകെജി സെൻ്ററിൽ നിന്നുള്ള പ്രത്യേക ഉപദേശവും മാർ​ഗനിർദേശവും ആവശ്യമില്ല
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*