Pages

*കമ്പ്യൂട്ടറും സ്മാർട്ട്‌ ഫോണും ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് പഠനം നിഷേധിക്കരുത് ; ഹൈക്കോടതി*

*കമ്പ്യൂട്ടറും സ്മാർട്ട്‌ ഫോണും ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് പഠനം നിഷേധിക്കരുത് ; ഹൈക്കോടതി*
31-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഡിജിറ്റല്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി. പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റര്‍ ചെയ്യുന്നതിന് ഒരു വെബ്‌സൈറ്റ് വേണമെന്നും അത് സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കുട്ടികളുടെ പഠനത്തിന് എന്തെല്ലാം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിര്‍ദ്ദേശമുണ്ട്. ഡിജിറ്റല്‍ പഠനസൗകര്യമില്ലാത്തതുകൊണ്ട് കുട്ടികളുടെ പഠനം മുടങ്ങുന്നതായി കാണിച്ച്‌ രക്ഷകര്‍ത്താക്കള്‍ നല്‍കിയ ഹര്‍ജിയിലുണ്ടായ ഉത്തരവിലാണ് ഇന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*