Pages

//ഘട്ടംഘട്ടമായി സ്കൂൾ തുറക്കാൻ സംസ്ഥാനം ; ഇനിയും കടമ്പകളേറെ//

//ഘട്ടംഘട്ടമായി സ്കൂൾ തുറക്കാൻ സംസ്ഥാനം ; ഇനിയും കടമ്പകളേറെ//
10-08-2021

➖➖➖➖➖➖➖

കേന്ദ്രസര്‍ക്കാരിന്റെയും കോവിഡ്‌ വിദഗ്‌ധസമിതിയുടെയും നിര്‍ദേശപ്രകാരം, സംസ്‌ഥാനത്ത്‌ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തയാറെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകളില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്‌തമാക്കി.
ഡിജിറ്റല്‍ പഠനം മൂലം 36% കുട്ടികള്‍ക്ക് കഴുത്ത് വേദനയും 27% പേര്‍ക്ക് കണ്ണ് വേദനയുമുണ്ടെന്നാണ്‌ എസ്‌.സി.ആര്‍.ടി റിപ്പോര്‍ട്ട്‌. കുട്ടികളില്‍ മാനസികപിരിമുറക്കവും ശ്രദ്ധയില്‍പ്പെട്ടു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ അടുത്തമാസം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ക്ക് വ്യായാമം ഉറപ്പുവരുത്തും.

മാനസികപിരിമുറുക്കം കുറയ്‌ക്കാന്‍ എല്ലാ സ്‌കൂളിലും കൗണ്‍സലര്‍മാരെ നിയോഗിക്കാന്‍ ശ്രമിക്കും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ കണക്കെടുത്തു. ഇവ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കും. ഇന്റർനെറ്റ്‌ കണക്‌റ്റിവിറ്റിയും ഉറപ്പാക്കും. കോവിഡ്‌ കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശാശ്വതമല്ല. കുട്ടികളുടെ കോവിഡ്‌ വാക്‌സിനേഷന്‌ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ കൃത്യമായി ലഭ്യമാക്കും. എസ്‌.എസ്‌.എല്‍.സി. ഫലത്തിലെ എ പ്ലസ്‌ വര്‍ധന അഭിമാനാര്‍ഹമാണ്‌. കഷ്‌ടപ്പെട്ട്‌, പരീക്ഷയെഴുതിയാണ് വിദ്യാര്‍ഥികള്‍ ഈ നേട്ടമുണ്ടാക്കിയത്‌. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യാപകരും പ്രത്യേകശ്രദ്ധ ചെലുത്തി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സാമൂഹികമാധ്യമങ്ങളില്‍ പരിഹസിക്കുന്നത് ഹീനമാണ്‌. കുട്ടികളെ മാനസികമായി തകര്‍ക്കുന്ന തമാശ വേണ്ടെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി.
➖➖➖➖➖➖➖➖➖➖