Pages

//വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു//

//വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു//
09-08-2021

➖➖➖➖➖➖➖➖➖➖

വൈദ്യുതി ജീവനക്കാർ നാളെ (ഓഗസ്റ്റ് 10ന് ) നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെക്കുവാൻ നാഷണൽ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. പാർലമെന്റിന്റെ നടപ്പ് സമ്മേളനം ആഗസ്റ്റ് 13 നാണ് അവസാനിക്കുന്നത്.
അതിനിടയിൽ ബിൽ അവതരിപ്പിക്കുകയാണെങ്കിൽ 
അന്ന് അഖിലേന്ത്യാ വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തും. കേന്ദ്രം സംസ്ഥാനങ്ങളുമായും സംഘടനകളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കാതെ അടുത്ത സമ്മേളനത്തിൽ ബില്ലവതരണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള അതിശക്തമായ പ്രക്ഷോഭങ്ങൾ നടത്തുവാനും കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി വമ്പിച്ച തയ്യാറെടുപ്പുകളാണ് വിവിധ സംഘടനകൾ സംയുക്തമായി നടത്തിയത്.
➖➖➖➖➖➖➖➖➖➖