Pages

*വാരിയം കുന്നനെയും, ആലി മുസ്ല്യാറേയും സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും*

*വാരിയം കുന്നനെയും, ആലി മുസ്ല്യാറേയും സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും*
24-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എച്ച്‌.ആര്‍) ശുപാര്‍ശ ചെയ്‌തു. തടവുകാരില്‍ ഏറെപ്പേര്‍ കോളറയടക്കമുള്ള രോഗങ്ങളെ തുടര്‍ന്നാണ് മരിച്ചതെന്നും അതുകൊണ്ട്‌ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ലെന്നുമാണ് സമിതിയുടെ വാദം. വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് വിചാരണയ്‌ക്ക് ശേഷം വധശിക്ഷ നല്‍കിയതെന്നും സമിതി പറയുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എച്ച്‌.ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ്‌ 387 മലബാര്‍ കലാപ നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ശുപാര്‍ശ. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമല്ലെന്ന സംഘപരിവാര്‍ നിലപാടിന് സാധൂകരണത്തിനായാണ് കമ്മിറ്റിയെ നിയോഗിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, 1921-ല്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗ്ഗീയ കലാപമാണെന്നുമാണ് സമിതിയുടെ 'കണ്ടെത്തല്‍'. ദേശീയതയുടെ ഭാഗമായിട്ടുള്ളതോ ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളോ കലാപത്തിന്റെ ഭാഗമായി ഉയര്‍ന്നിട്ടില്ലെന്നും സമിതി ആരോപിക്കുന്നു. ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് കലാപത്തിലൂടെയുണ്ടായത്‌. കലാപം വിജയമായിരുന്നെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കുകയും രാജ്യത്തിന്‌ ആ പ്രദേശം നഷ്ടമാകുകയും ചെയ്യുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
➖️➖️➖️➖️➖️➖️➖️➖️

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*